സ്‌കൈപ്പില്‍ വീഡിയോ കോളിംഗ് ചെയ്യണോ? ആധാര്‍ അധിഷ്ഠിത തിരിച്ചറിയല്‍ സംവിധാനം വേണമെന്ന് മൈക്രോസോഫ്റ്റ്

Techന്യൂഡല്‍ഹി: വീഡിയോ കോളിംഗ് ആപ്പായ സ്‌കൈപ്പില്‍ ആധാര്‍ അധിഷ്ഠിതമായ തിരിച്ചറിയല്‍ സംവിധാനം വേണമെന്ന് മൈക്രോസോഫ്റ്റ്. സര്‍ക്കാരിനു സമര്‍പ്പിച്ച പ്രത്യേക റിപ്പോര്‍ട്ടിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കണ്ണുകളുടെ കൃഷ്ണമണി ആധാരമാക്കിയുള്ള വേരിഫിക്കേഷന്‍ ഇപ്പോള്‍ വിന്‍ഡോസ് 10 ഒഎസുകളില്‍ ഉപയോഗിക്കുന്നുണ്ട്. മൊബൈല്‍ ഡിവൈസുകളില്‍ ആധാര്‍ അധിഷ്ഠിത തിരിച്ചറിയല്‍ സംവിധാനം ഉപയോഗിക്കുന്നത് യുണീക് ഐഡന്റിഫിക്കേഷന്‍ അഥോറിറ്റി ഓഫ് ഇന്ത്യയുടെ പരിഗണനയിലാണ്.

സ്കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തിന് ആന്ധ്രപ്രദേശ് സര്‍ക്കാരുമായി മൈക്രോസോഫ്റ്റ് കൈ കോര്‍ത്തിട്ടുണ്ട്. എത്ര കുട്ടികള്‍ പഠനം ഒഴിവാക്കാനോ തോല്‍ക്കാനോ സാധ്യതയുണ്ടെന്ന് കണ്ടെത്തി അധ്യാപകരെ അറിയിക്കുന്ന സംവിധാനമാണിത്. പഞ്ചാബും ഈ പദ്ധതിക്ക് മൈക്രോസോഫ്റ്റിനെ കൂട്ടുപിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്, സംരംഭകത്വ സാഹചര്യങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള ശ്രമത്തിലാണ് മൈക്രോസോഫ്റ്റ് ഇപ്പോള്‍.

Related posts