കോട്ടയം: അനുകൂലിക്കുന്നവർക്കും എതിർക്കുന്നവർക്കും ഒരുവ്യക്തതയുമില്ലാതെ കോട്ടയത്തെ ആകാശപാത നിർമാണം പാതിവഴിയിൽ തന്നെ.
നിർമാണം പൂർത്തികരിക്കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആകാശപാത വീണ്ടും ചൂടുപിടിക്കുകയാണ്.
നഗരത്തിലെ തിരിക്ക് ഒഴിവാക്കി റോഡ് മുറിച്ചു കടക്കാൻ ഉപകാരപ്പെടുമെന്നാണു അനുകൂലിക്കുന്നവരുടെ വാദം. ആറു റോഡുകൾ സംഘമിക്കുന്ന ഇവിടെ ചില സമയങ്ങളിൽ വലിയകുരുക്കാണു അനുഭവപ്പെടുന്നത്.
ഏതുറോഡിൽനിന്നും ആകാശപാത വഴി മറുറോഡിലേക്കു പോകാമെന്നും പറയുന്നു. കോട്ടയം എംഎൽഎയും കോണ്ഗ്രസ് പ്രവർത്തകരുമാണ് ആകാശപാത നിർമാണം നടത്തണമെന്നു ആവശ്യപ്പെടുന്നത്.
കോട്ടയം നഗരഹൃദയത്തിൽ സ്ഥാപിക്കുന്ന ആകാശപാതയിൽ കൂടി റോഡ് മുറിച്ചു കടക്കുക അപ്രായോഗികമാണെന്നും യാത്രക്കാർ ആകാശപാത റോഡ് മുറിച്ചു കടക്കാൻ ഉപയോഗിക്കില്ലെന്നും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരുടെ വാദം.
ഇതുസംബന്ധിച്ച് നിരവധി പ്രതിഷേധ പരിപാടികൾ സിപിഎം, ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള ഇടതുസംഘടനകൾ നടത്തിയിരുന്നു.