ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും ദിവസവും ആറു മണിക്കൂർ വീതം ഉറങ്ങുന്നവർക്ക് പ്രത്യേക ബോണസ് പോയിന്റ് നൽകി ഒരു ജാപ്പനീസ് കന്പനി. ക്രേസി ഇൻക് എന്ന ഇവന്റ് മാനേജ്മെന്റ് കന്പനിയിലെ ജീവനക്കാർക്കാണ് ഉറങ്ങുന്നതിനും ക്രെഡിറ്റ് കിട്ടുന്നത്.
രാത്രിയിൽ നന്നായി ഉറങ്ങുന്നത് പകൽ നന്നായി ജോലി ചെയ്യാൻ സഹായിക്കുമെന്ന തിരിച്ചറിവാണ് കന്പനിയെ ഇത്തരമൊരു പദ്ധതി ആസൂത്രണം ചെയ്യാൻ പ്രേരിപ്പിച്ചത്. ഇങ്ങനെ ഉറങ്ങിക്കിട്ടുന്ന പോയിന്റിനനുസരിച്ച് ജോലിക്കാർക്ക് കന്പനിയിലെ കാന്റീനിൽനിന്ന് ഭക്ഷണം കഴിക്കാം.
കന്പനി തന്നെ വികസിപ്പിച്ചെടുത്ത ഒരു പ്രത്യേക മൊബൈൽ ആപ്ളിക്കേഷൻ ഉപയോഗിച്ചാണ് ജോലിക്കാരുടെ ഉറക്ക സമയം അളക്കുന്നത്. ജപ്പാനിൽ 20 വയസിനുമുകളിലുള്ള 92 ശതമാനം യുവജനങ്ങൾക്കും ഉറക്കമില്ലായ് അനുഭവപ്പെടുന്നുണ്ടെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്.