ഉറങ്ങുന്നത് 5 മണിക്കൂറില്‍ കുറവാണോ ? എങ്കിൽ സൂക്ഷിച്ചോളൂ… പണി വരുന്നുണ്ട്

ഉറക്കം അഞ്ചുമണിക്കൂറിൽ താഴെയാണോ ? എങ്കിൽ സൂക്ഷിച്ചോളൂ. നിങ്ങൾക്ക് വിട്ടുമാറാത്ത രണ്ട് രോഗങ്ങളെങ്കിലും വരാൻ സാധ്യതയുണ്ട്.

ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. 50 വയസിൽ താഴെയുള്ളവര്‍ അഞ്ച് മണിക്കൂറോ അതിൽ താഴെയോ ഉറങ്ങുന്നവർക്കാണ് പണി കിട്ടുക.

ഇത്തരക്കാർക്ക് വിട്ടുമാറാത്ത രോഗം കണ്ടെത്താനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്ന് യുകെയിലെ യുസിഎൽ ഗവേഷകർ കണ്ടെത്തി.

ഏഴ് മണിക്കൂർ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച് 40 ശതമാനം സാധ്യതയാണ് കൂടുതൽ.

പിഎൽഒഎസ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് 50, 60, 70 വയസിനിടയിൽ അഞ്ച് മണിക്കൂറോ അതിൽ കുറവോ ഉറങ്ങുന്നത് മൾട്ടിമോർബിഡിറ്റിയുടെ 30 ശതമാനം മുതൽ 40 ശതമാനം വരെ വർധിച്ച അപകടസാധ്യതയുണ്ടാക്കുന്നു.

ഉയർന്ന ആരോഗ്യ സേവന ഉപയോഗം, ആശുപത്രിവാസം, വൈകല്യം എന്നിവയുമായി മൾട്ടിമോർബിഡിറ്റി ബന്ധപ്പെട്ടിരിക്കുന്ന വിഷയങ്ങള്‍.

അതുകൊണ്ട് തന്നെ ഇത് പൊതുജനാരോഗ്യത്തിന് ഒരു വലിയ വെല്ലുവിളിയാണ്. 50 വയസിൽ താഴെയുള്ള അഞ്ച് മണിക്കൂറോ അതിൽ താഴെയോ ഉറങ്ങുന്നത് തുടർന്നുള്ള കാലയളവിൽ 25 ശതമാനം വരെ മരണ സാധ്യതയുണ്ടാക്കുന്നുവെന്നും ഗവേഷകർ കണ്ടെത്തി.

ചെറിയ ഉറക്കം വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യതയും മരണ സാധ്യത വർദ്ധിപ്പിക്കുന്നു. “ആളുകൾ പ്രായമാകുമ്പോൾ, അവരുടെ ഉറക്ക ശീലങ്ങളും ഉറക്കത്തിന്റെ ഘടനയും മാറുന്നു.

എന്നാലും, രാത്രിയിൽ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നും പഠനം പറയുന്നു. ഇതിന് മുകളിലോ താഴെയോ ഉള്ള ഉറക്കം മുമ്പ് വിട്ടുമാറാത്ത രോഗങ്ങൾക്ക് കാരണമാകും.

Related posts

Leave a Comment