ഉറക്കത്തിൽ വിചിത്രമായ സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്നവർ ധാരാളമുണ്ട്. ചിലർ ഉറക്കത്തിൽ സംസാരിക്കും, എണീറ്റു നടക്കുന്ന സ്വഭാവമാണ് ചിലർക്ക്, ഉറക്കത്തിൽ ചിരിക്കുകയും കരയുകയും ചെയ്യുന്നവരുമുണ്ട്.
ഉറക്കത്തിൽ എണീറ്റ് നടക്കുന്നതിനിടെ പലരും അപകടത്തിൽപ്പെട്ട സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഉറക്കത്തിൽ എണീറ്റു നടക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ ടിക് ടോക്കിൽ വൈറൽ.
യുവതിയുടെ ഭർത്താവാണ് രഹസ്യ കാമറയിലൂടെ വീഡിയോ പകർത്തിയത്. രാത്രിയിൽ എണീറ്റ യുവതി പുറത്ത് പാർട്ടി നടക്കുകയാണെന്ന ധാരണയോടെ അകത്തുനിന്ന് കോള കാനുകളുമായി പുറത്തേക്ക് പോകുന്നതാണ് ആദ്യ ദൃശ്യത്തിലുള്ളത്.
പുറത്തെത്തിയ യുവതി കാനുകൾ മുറ്റത്ത് വിതറിയിടുകയായിരുന്നു. വഴിയിലൂടെ കടന്നു പോയ അജ്ഞാതൻ യുവതിയുടെ വിചിത്രമായ ചെയ്തികൾകണ്ടിട്ട് അത്ഭുതത്തോടെ നോക്കുന്നതും വീഡിയോയിൽ കാണാം.
യുവതി ബോധത്തോടെയല്ല ഇതെല്ലാം ചെയ്തത്.പുറത്തുനിന്ന് ഹാളിലെത്തിയ യുവതി അവിടെവച്ചാണ് ഉറക്കത്തിൽ നിന്ന് ഉണർന്നത്. സംഭവം ടിക് ടോക്കിൽ വൈറലാണ്. രണ്ടു കോടിയിലധികം പേരാണ് ഇതുവരെ വീഡിയോ കണ്ടത്.