കൊച്ചി: ഡ്രൈക്ലീനിംഗിനായി നല്കിയ സില്‍ക്ക് സാരി ഉപയോഗ ശൂന്യമാക്കിയതിനു സാരിയുടെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും നല്കാന് ഉപഭോക്തൃ കോടതി വിധിച്ചു.
എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിനി നിതീന ബാബു നല്കിയ പരാതിയില്‍ സില്‍ക്ക് സാരിയുടെ വിലയായ 7,500 രൂപയും 2000 രൂപ നഷ്ടപരിഹാരവും 1000 രൂപ കോടതി ചെലവും എതിര്‍കക്ഷിയായ ഡ്രൈക്ലീനര്‍ ലോണ്ട്രി ആന്‍ഡ് അയേണിംഗ് എന്ന സ്ഥാപനം നല്‍കണമെന്നും എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.
പരാതിക്കാരിയുടെ വിവാഹ വാര്‍ഷികത്തിനു മാതാപിതാക്കള്‍ സമ്മാനിച്ച സില്‍ക്ക് സാരി എതിര്‍കക്ഷിയുടെ അശ്രദ്ധ മൂലം ഉപയോഗിക്കാന്‍ കഴിയാത്തതായെന്നാണ് പരാതി.
സാരിയുടെ വിലയും നഷ്ടപരിഹാരവും കോടതി ചെലവും ഒമ്പതു ശതമാനം പലിശ സഹിതം 30 ദിവസത്തിനകം പരാതിക്കാരിക്ക് നല്‍കണമെന്നാണ് ഡി.ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഉത്തരവ്.