മീററ്റ്: പാക്കിസ്ഥാനും ചൈനയും പുറത്തുവിടുന്ന വിഷവാതകമാണ് ഡൽഹിയിലെ മലിനീകരണത്തിന് കാരണമെന്ന ആരോപണവുമായി ബിജെപി നേതാവ് രംഗത്ത്. ഉത്തർപ്രദേശിലെ ബിജെപി നേതാവായ വിനീത് അഗർവാൾ ഷാർധയാണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ഇപ്പോൾ വമിക്കുന്ന വിഷവാതകം നമ്മളെ ഭയക്കുന്ന അയൽരാജ്യങ്ങൾ പുറന്തള്ളുന്നതാവാനാണ് സാധ്യത. അത് പാക്കിസ്ഥാനും ചൈനയുമാണെന്നാണ് താൻ കരുതുന്നതെന്നും വിനീത് അഗർവാൾ വാർത്താ ഏജൻസിയായ എ
എൻഐയോട് പറഞ്ഞു.
പാക്കിസ്ഥാൻ ഏതെങ്കിലും തരത്തിലുള്ള വിഷവാതകം പുറത്തുവിട്ടോ എന്നത് നിർബന്ധമായും പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചുമതലയേറ്റത് മുതൽ പാക്കിസ്ഥാൻ നിരാശയിലാണ്.
ഇന്ത്യക്കെതിരെ അവർ എല്ലാ തന്ത്രങ്ങളും ഉപയോഗിച്ചിട്ടും ഒരു വിജയം പോലും നേടാനായില്ല. ഇന്ത്യക്കെതിരെ യുദ്ധം ചെയ്തപ്പോളും പാക്കിസ്ഥാൻ പരാജയപ്പെട്ടു- വിനീത് അഗർവാൾ പറഞ്ഞു. മോദിയും അമിത് ഷായും മഹാഭാരതത്തിലെ കൃഷ്ണനെയും അർജുനനെയും പോലെയാണെന്നും അവർക്ക് എല്ലാപ്രശ്നങ്ങളും പരിഹരിക്കാനാവുമെന്നും ബിജെപി നേതാവ് അവകാശപ്പെട്ടു.