അഗളി: അട്ടപ്പാടി സ്വദേശിയായ യുവാവ് മലേഷ്യയിൽ അപകടത്തിൽ മരിച്ചു. ചെമ്മണ്ണൂർ തോട്ടിൻകര വീട്ടിൽ തുളസീധരൻ- രമണി ദന്പതികലുടെ ഏകമകൻ സ്മഹേഷ് (19) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകുന്നേരമാണ് സംഭവമെന്നു ബന്ധുക്കൾക്കു വിവരം ലഭിച്ചു. മലേഷ്യയിലെ ഷിപ്പിംഗ് കന്പനിയിലെ ജീവനക്കാരനായിരുന്നു.
മലേഷ്യ സറവാക് സ്റ്റേറ്റിൽ സിബു സരാക് എന്ന് സ്ഥലത്തുനിന്നും അഞ്ഞൂറു കിലോമീറ്റർ ഉൾപ്രദേശത്താണ് അപകടമുണ്ടായത്. ടഗ്ഗിൽ കപ്പൽ കെട്ടിവലിയ്ക്കുന്പോൾ റോപ്പ് പൊട്ടി തലയിൽ വീണാണ് മരണമെന്നു സഹപ്രവർത്തകനായ മലയാളി ബന്ധുക്കളെ അറിയിച്ചു.
അഞ്ചുമാസം മുന്പാണ് സ്മഹേഷ് മലേഷ്യയിലേക്കു ജോലിയ്ക്കു പോയത്. ഓഗസ്റ്റിൽ വീട്ടിൽ വരാനിരിക്കേയാണ് മരണം. നടപടിക്രമങ്ങൾ പൂർത്തിയായാൽ മാത്രമേ മൃതദേഹം നാട്ടിലെത്തിക്കാനാകൂ. സഹോദരി: സ്മരണിക.