9 സെന്റീമീറ്റർ നീളവും ഒന്പതു ഗ്രാം ഭാരവുമുള്ള “പർഡാലോറ്റ്’ (Pardalote) മൂന്നാമതു നിൽക്കുന്പോൾ സ്വർണത്തലയുള്ള “സിസ്റ്റികോള എക്സിലിസി’നാണ് നാലാം സ്ഥാനം (Cisticola Exilis) 10 സെന്റീമീറ്റർ നീളവും 10 ഗ്രാം ശരീരഭാരവുമുള്ള ഈ പക്ഷിക്ക് “തയ്യൽക്കാരൻ പക്ഷി’ എന്നുകൂടി പേരുണ്ട്. ചൈനയിലും ഓസ്ട്രേലിയയിലുമാണു പ്രധാനമായും ഇതിനെ കണ്ടുവരുന്നത്. ബ്രിട്ടൻ, ചൈന, റഷ്യ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ കാണുന്ന “ഗോൾഡ് ക്രസ്റ്റ്’ വലിപ്പത്തിൽ അഞ്ചാമനാണ്. 10 സെന്റിമീറ്റർ നീളവും 13 ഗ്രാം ഭരവുമാണ് ഇതിനുള്ളത്.
“ബ്രൗൺ ഗെറിഗോൺ’ എന്ന കൊച്ചുപക്ഷി ആറാം സ്ഥാനവുമായി തൊട്ടുപിന്നിലുണ്ട്. 11 സെന്റീമീറ്റർ നീളവും ആറു ഗ്രാം ഭാരവുമാണ് ഈ ഓസ്ട്രേലിയക്കാരനുള്ളത്. ഏഴാമൻ അമേരിക്കൻ ഗോൾഡ് ഫിഷ്’ ആണ്. 11 സെന്റീമീറ്റർ നീളവും 11 ഗ്രാം ശരീരഭാരവുമാണ് ഇവന്. വെസ്റ്റ് ഇൻഡീസിലും ബ്രസീലിലും കരീബിയൻ ദ്വീപുകളിലും കണ്ടുവരുന്ന “ബനാന ക്വിറ്റ്’ (Bananaquit) 12 സെന്റീമീറ്റർ നീളവും ഒന്പതു ഗ്രാം ഭാരവുമുള്ള പക്ഷിയാണ്. ഇതിന്റെ മുട്ട വിരിയാൻ 14 ദിവസമാണ് വേണ്ടത്.
“ട്രോപ്പിക്കൽ പരുള’ (Tropical Paruala) 13 സെന്റീമീറ്റർ നീളവും എട്ടുഗ്രാം ഭാരവുമായി ഒന്പതാമതു നിൽക്കുന്നു. ആമസോണിലാണ് ഇതിനെ കണ്ടുവരുന്നത്. ഏറ്റവും ചെറിയ പക്ഷികളിലെ വലിയപക്ഷി “ക്രിംസൺ ചാറ്റ്’ ആണ്. 14 സെന്റീമീറ്റർ നീളവും പത്തുഗ്രാം തൂക്കവുമുള്ള ഇവൻ ഭയാനകമായ’ ചിലയ്ക്കൽ സൃഷ്ടിച്ചാണു ശത്രുക്കളിൽനിന്നു സ്വയരക്ഷനേടുന്നത്.
ജോർജ് മാത്യു പുതുപ്പള്ളി