വലുപ്പമേറിയ ഡിസ്പ്ലേയുള്ള ഫോണുകൾക്ക് പ്രചാരമേറുന്ന കാലത്ത് ചെറു ഫോണുമായി ബ്രിട്ടീഷ് കന്പനി. വീഡിയോ ഗെയിം നിർമാതാക്കളായ ക്ലുബിറ്റ് ന്യൂ മീഡിയയാണ് സാങ്കോ ടൈനി ടി1 എന്ന പേരിൽ കുഞ്ഞൻ ഫോണ് പുറത്തിറക്കുന്നത്. ലോകത്തെ ഏറ്റവും ചെറിയ ഫോണാണിതെന്നാണ് കന്പനിയുടെ അവകാശവാദം. 46.7 എംഎം നീളവും 21എംഎം വീതിയും 12എംഎം ഘനവുമുള്ള ഈ ഫോണിന് 13 ഗ്രാം മാത്രമേ ഭാരമുള്ളൂ.
എന്നാൽ, സംഗതി സ്മാർട്ട്ഫോണല്ല. ഫീച്ചർ ഫോണുകളുടെ ശ്രേണിയിലാകും 2 ജിയിൽ പ്രവർത്തിക്കുന്ന ഈ ഫോണ് ഉൾപ്പെടുക. കായിക താരങ്ങൾ ഉൾപ്പെടെയുള്ളവരെ ഉദ്ദേശിച്ചാണ് തങ്ങൾ ഫോണ് പുറത്തിറക്കുന്നതെന്നും കന്പനി പറഞ്ഞു.
നേരത്തെ യർഹ ഡോട് കോം എന്ന ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ-കൊമേഴ്സ് കന്പനി നാനോ ഫോണ് സി എന്ന ചെറു ഫോണ് പുറത്തിറക്കിയിരുന്നു.