ഈ ലോകത്ത് നടക്കുന്ന ചില കാര്യങ്ങള്‍ക്ക് കൃത്യമായ നിര്‍വചനം നല്‍കാന്‍ നമുക്കാവില്ല. അതിനെ നമ്മള്‍ അദ്ഭുതമെന്നോ ദൈവത്തിന്റെ ലീലയെന്നോ വിളിക്കുന്നു. അത്തരത്തിലൊരു സംഭവമായിരുന്നു 2016 മാര്‍ച്ച് 31ന് സംഭവിച്ചത്.
ഒരിക്കലും രക്ഷപ്പെടില്ല എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ അവളുടെ പോരാട്ടം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു.
അഞ്ചാം മാസത്തില്‍ ജനിച്ചത് കൊണ്ടുതന്നെ ശ്വാസകോശം പൂര്‍ണ വളര്‍ച്ച എത്തിയില്ല എന്നതായിരുന്നു അവള്‍ക്ക് നേരിടേണ്ടിവന്ന വെല്ലുവിളി. അതുകൊണ്ടുതന്നെ ജനിച്ച് ഏഴു മാസത്തോളം വെന്റിലേറ്ററിലായിരുന്നു അവളുടെ വാസം.
അച്ഛനമ്മമാര്‍ക്ക് ഒന്ന് എടുക്കാനോ തലോടാനോ പോലും കഴിയാത്ത ദിനങ്ങള്‍, എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാവുന്ന തരത്തില്‍ തീ തിന്നു കഴിഞ്ഞ ദിവസങ്ങള്‍, സ്ഥിതി കൂടുതല്‍ വഷളാക്കിയ ഹൃദയ സംബന്ധമായ പ്രശ്‌നം, ഉടന്‍ തന്നെ വാന്‍ഡര്‍ബെല്‍റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റി ഹൃദയ ശസ്ത്രക്രിയ നടത്തി.
തൊട്ടു പിന്നാലെ ന്യുമോണിയ കൂടി പിടിപെട്ടതോടെ രക്ഷപ്പെടാനുള്ള സാധ്യത പത്തു ശതമാനത്തില്‍ താഴെയായി. എന്നാല്‍ ഈശ്വരന്‍ ഇത്തവണയും ആ കുഞ്ഞിനെ കൈവിട്ടില്ല. അവിടെയും അവള്‍ പോരാടി വിജയിച്ചു.
എന്നാല്‍ അവിടംകൊണ്ടും ഒന്നും അവസാനിച്ചില്ല. ഭക്ഷണം കഴിക്കാന്‍ ജിട്യൂബ് ഘടിപ്പിക്കേണ്ടിവന്നു. പനിയും ശ്വാസമുട്ടുമായി 157 ദിനങ്ങള്‍. ഒടുവില്‍ അവള്‍ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഏഴാം മാസം വീട്ടിലേക്ക് പോയി. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നവള്‍ ഒരു മിടുക്കി കുട്ടിയായി മാറിയിരിക്കുന്നു.
മകളെക്കുറിച്ച് അവളുടെ ‘അമ്മ പറയുന്നത് ഇങ്ങനെയാണ് ‘ നമുക്ക് ഏറെക്കാലം കാത്തിരുന്ന് കിട്ടിയ നിധിയായിരുന്നു അവള്‍ ഗര്‍ഭകാലത്ത് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടു ഗുളികകള്‍ ഒകെ അലര്‍ജിയായി മാറി. ആരോഗ്യവും വഷളായി കുഞ്ഞ് രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവായിരുന്നു.
തന്റെ ജീവനും അപകടത്തില്‍ ആകുമെന്നതുകൊണ്ട് അബോട്ട് ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ നമുക്കത് ചിന്തിക്കാന്‍ കൂടി കഴിയില്ലായിരുന്നു.
ആറു മാസത്തോളം താന്‍ ആശുപത്രിയില്‍ ആയിരുന്നു വേദന കൊണ്ട് കരയാത്ത ദിവസങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍ അന്നവളുടെ മുഖത്തെ ആ ചിരി കാണുമ്പോള്‍ ആ വേദനകള്‍ക്കൊക്കെ ഒരു സുഖം തോന്നുന്നു.നിറ കണ്ണുകളോടെയായിരുന്നു ആ അമ്മ ഇത് പറഞ്ഞത്.