സ്മാ​ർ​ട്ടാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്; നി​യ​മ​ലം​ഘ​ക​രെ കുടുക്കാൻ ഇ​നി സ്മാ​ർ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റും

തൃ​ശൂ​ർ: പു​തു​ക്കി​യ മോ​ട്ടോ​ർ വാ​ഹ​ന​നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ കൂ​ടു​ത​ൽ സ്മാ​ർ​ട്ട് ആ​കാ​ൻ ത​യാ​റെ​ടു​ത്ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ്മാ​ർ​ട്ട് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് രൂ​പീ​ക​രി​ച്ചാ​ണ് മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ഈ ​നേ​ട്ട​ത്തി​ലേ​ക്കു ചു​വ​ടു വയ്ക്കു​ന്ന​ത്.

വ​ഴി​യി​ൽ കാ​ത്തുനി​ന്നു നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ക എ​ന്ന രീ​തി​ക്കാ​ണ് ഇ​തോ​ടെ മാ​റ്റം വ​രി​ക. ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ നി​യ​മം ലം​ഘി​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽപെ​ട്ടാ​ൽ അ​വ​രു​ടെ ഫോ​ട്ടോ എ​ടു​ത്തു കേ​സ് ഷീ​റ്റ് ത​യാ​റാ​ക്കി, കു​റ്റ​കൃ​ത്യം ചെ​യ്ത​യാ​ൾ​ക്ക് അ​യ​ച്ചുകൊ​ടു​ക്കു​ന്ന രീ​തി​യാ​ണി​ത്. പി​ഴ നേ​രി​ൽ ഹാ​ജ​രാ​യി അ​ട​ച്ചി​ല്ലെ​ങ്കി​ൽ ബാ​ക്കി ന​ട​പ​ടി​ക​ൾ കോ​ട​തി​യി​ലേ​ക്കു വി​ടും.

ജ​ന​ങ്ങ​ൾ​ക്കുകൂ​ടി പ​ങ്കാ​ളി​ത്തം വ​ഹി​ക്കാ​വു​ന്ന “തേ​ർ​ഡ് ഐ’ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​നും രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​നം ക​ണ്ടാ​ൽ, കു​റ്റ​കൃ​ത്യം ചെ​യ്ത​വ​രു​ടെ ഫോ​ട്ടോ ജ​ന​ങ്ങ​ൾ​ക്കും എ​ടു​ത്തു മോ​ട്ടോ​ർ വാഹനവ​കു​പ്പി​നു കൈ​മാ​റാം.
ഇ​മെ​യി​ൽ വ​ഴി​യോ വാ​ട്സ്ആ​പ്പ് വ​ഴി​യോ ആ​ണ് ഫോ​ട്ടോ അ​പ്‌ലോ​ഡ് ചെ​യ്യേ​ണ്ട​ത്. [email protected] എ​ന്ന മെ​യി​ൽ ഐ​ഡി വ​ഴി​യും www. mvd.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കു​ന്ന വാ​ട്സ്ആ​പ്പ് ന​ന്പ​ർ വ​ഴി​യും ജ​ന​ങ്ങ​ൾ​ക്ക് തേ​ർ​ഡ് ഐ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ൽ പ​ങ്കാ​ളി​ക​ളാ​കാം.

പു​തി​യ നി​യ​മം വ​ന്ന​തോ​ടെ ജ​ന​ങ്ങ​ൾ സ്വ​മേ​ധ​യാ നി​യ​മം ലം​ഘി​ക്കു​ന്ന​തു ത​ട​യാ​ൻ ത​യാ​റാ​യ​താ​ണ് ഗു​ണ​ക​ര​മാ​യ നേ​ട്ട​മെ​ന്നു വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു. ജി​ല്ല​യി​ലെ ട്രാ​ഫി​ക് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ 80 ശ​ത​മാ​നം ആ​ളു​ക​ളാ​ണ് മു​ന്പ് ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ഇ​പ്പോ​ൾ 95 ശ​ത​മാ​നമാ​യി അ​തു വ​ർ​ധി​ച്ചു. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​തു 30 മു​ത​ൽ 60 ശ​ത​മാ​നം വ​രെ​യാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ത്തി​ന് ഉ​യ​ർ​ന്ന പി​ഴ അ​ട​ങ്ങു​ന്ന മോ​ട്ടോ​ർ വാ​ഹ​ന നി​യ​മം 63 ആ​ണ് ഭേ​ദ​ഗ​തി​യോ​ടെ സെ​പ്റ്റം​ബ​ർ ഒ​ന്നുമു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ത്. ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പി​ഴ കൂ​ട്ടി​യ​തോ​ടെ നി​യ​മ​ലം​ഘ​ന​ത്തി​ലും കു​റ​വ് വ​ന്നി​രു​ന്നു. നി​യ​മം ലം​ഘി​ച്ചാ​ൽ പി​ഴ, ലൈ​സ​ൻ​സ് സ​സ്പെൻഡ് ചെ​യ്യു​ക എ​ന്നീ ന​ട​പ​ടി​ക​ൾ കൂ​ടാ​തെ കു​റ്റ​ക്കാ​ർ ഏ​തെ​ങ്കി​ലും ഒ​രു ക​മ്യൂ​ണി​റ്റി സ​ർ​വീ​സി​ൽ കാ​ഷ്വാ​ലി​റ്റി സ​ർ​വീ​സ് ചെ​യ്യു​ക​യും ഒ​രു റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​കൂ.

Related posts