സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാതെ ജീവിക്കാൻ വയ്യ എന്ന അവസ്ഥയാണ് ഇപ്പോൾ. ഒരു ദിവസം പോയിട്ട് ഒരു മണിക്കൂർ പോലും ഫോൺ ഉപയോഗിക്കാതിരിക്കുക എന്നത് ആളുകൾക്ക് വലിയ വിഷമമുള്ള കാര്യമാണ്.
എന്നാൽ ചിലർ ഫോൺ കൈയിലുണ്ടെങ്കിൽ പരിസരം പോലും മറന്നു പോകാറുണ്ട്. അത്തരക്കാരെ ലക്ഷ്യം വച്ചുകൊണ്ട് ബംഗളൂരുവിൽ സ്ഥാപിച്ച ഒരു സൈൻബോർഡാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
‘സ്മാർട്ട്ഫോൺ സോംബികളെ സൂക്ഷിക്കുക’ എന്നതാണ് ആ ബോർഡ്. ഫോണിൽ നോക്കി ചുറ്റുപാടും ശ്രദ്ധിക്കാതെ നടന്നുപോകുന്ന രണ്ടുപേരെയും അതിനൊപ്പം വരച്ചു ചേർത്തിട്ടുണ്ട്. റോഡ് മുറിച്ച് കടക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്ന രണ്ടുപേരെയാണ് ബോർഡിലുള്ള ചിത്രത്തിൽ കാണുന്നത്.
ഫോണുമായി ചുറ്റുപാടുകൾ ശ്രദ്ധിക്കാതെ നടക്കുന്ന ആളുകൾക്ക് മുന്നറിയിപ്പ് നൽകാനാണ് ഈ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇങ്ങനെ നടക്കുന്ന ആളുകൾ അവരവർക്ക് മാത്രമല്ല മറ്റുള്ളവർക്ക് കൂടി ചിലപ്പോൾ അപകടമുണ്ടാക്കിയേക്കും എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.
നിരവധി പേരാണ് പോസ്റ്റിന് രസകരമായ കമന്റുകളുമായെത്തിയത്. ഈ ബോർഡ് പോലും സ്മാർട്ട് ഫോൺ സോംബികൾ കാണാൻ സാധ്യതയില്ലെന്നും, വീട്ടിലും ഇത്തരത്തിലൊന്ന് വയക്കണമെന്നുമാണ് കമന്റുകൾ. എന്തായാലും ഇത്തരത്തിൽ പരിസരം മറന്ന് ഫോൺ ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ.
This signboard in BLR singlehandedly attacked our entire generation pic.twitter.com/iN2OsuGBE5
— Prakriti (@prakritea17) January 19, 2024