കൊ​ച്ചി സ്മാ​ർ​ട്ട് സി​റ്റി അ​ഴി​മ​തി​സ്മാ​ര​കമെന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്


തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ച​രി​ത്ര​ത്തി​ലെ ഒ​രു പ്ര​ധാ​ന രാ​ഷ്ട്രീ​യ അ​ഴി​മ​തി​യു​ടെ സ്മാ​ര​ക​മാ​ണ് മ​ര​ണാ​സ​ന്ന​മാ​യ കൊ​ച്ചി സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യെ​ന്ന് ചെ​റി​യാ​ൻ ഫി​ലി​പ്പ്.

2011 ഫെ​ബ്രു​വ​രി രണ്ടിന് ​കേ​ര​ള സ​ർ​ക്കാ​രും ദു​ബാ​യി ക​മ്പ​നി​യും ത​മ്മി​ലു​ണ്ടാ​ക്കി​യ ക​രാ​ർ ഒ​രു റി​യ​ൽ എ​സ്റ്റേ​റ്റ് ക​ച്ച​വ​ട​മാ​യി​രു​ന്നു.കാ​ക്ക​നാ​ട് സ​ർ​ക്കാ​ർ അ​ക്വ​യ​ർ ചെ​യ്ത ക​ണ്ണാ​യ സ്ഥ​ല​ത്തെ 246 ഏ​ക്ക​ർ ഭൂ​മി തു​ച്ഛ​മാ​യ വി​ല​യ്ക്കാ​ണ് ടീ​കോം ക​മ്പ​നി​ക്ക് കു​ത്ത​ക പാ​ട്ട​ത്തി​ന് കൈ​മാ​റി​യ​ത്.

ഇ​തി​നു പ​ക​ര​മാ​യി സ​ർ​ക്കാ​രി​ന് സം​യു​ക്ത സം​രം​ഭ​ത്തി​ൽ 16 ശ​ത​മാ​നം ഓ​ഹ​രി​പ​ങ്കാ​ളി​ത്തം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. പ്ര​വ​ർ​ത്ത​നം നി​ല​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന കൊ​ച്ചി സ്മാ​ർ​ട്ട് സി​റ്റി​യെ സ​ർ​ക്കാ​ർ അ​ധീ​ന​ത​യി​ലാ​ക്കാ​നു​ള്ള മ​ന്ത്രി​സ​ഭാ തീ​രു​മാ​നം പ്രാ​യോ​ഗി​ക​മ​ല്ല.

84 ശ​ത​മാ​നം ഓ​ഹ​രി​യു​ള്ള ദു​ബാ​യ് ക​മ്പ​നി​ക്ക് ഭീ​മ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യാ​ൽ മാ​ത്ര​മേ സ​ർ​ക്കാ​ർ ന​ൽ​കി​യ ഭൂ​മി തി​രി​ച്ചെ​ടു​ക്കാ​നാ​വൂ. ഒ​രു നി​യ​മ യു​ദ്ധ​ത്തി​ന് പോ​യാ​ൽ എ​ത്ര കാ​ലം ക​ഴി​ഞ്ഞാ​ണ് തീ​രു​മാ​ന​മു​ണ്ടാ​വു​ക​യെ​ന്ന് പ്ര​വ​ചി​ക്കാ​നാ​വി​ല്ല.

ചീ​ഫ് സെ​ക്ര​ട്ട​റി അ​ധ്യ​ക്ഷ​നാ​യി ഒ​രു സ​മി​തി രൂ​പീ​ക​രി​ച്ച​ത​ല്ലാ​തെ എ​ന്തു ചെ​യ്യ​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രി​ന് ഒ​രു വ്യ​ക്ത​ത​യു​മി​ല്ലെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് ആ​രോ​പി​ച്ചു.

Related posts

Leave a Comment