യുകെ ആസ്ഥാനമായുള്ള മെത്തകളുടെ വിതരണക്കാരായ മാറ്ററസ് നെക്സ്റ്റ് ഡേ നടത്തിയ സർവേയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പുറത്ത് വരുന്നത്. യുകെയിൽ ഏകദേശം 50 ദശലക്ഷത്തോളം ആളുകൾ അവരുടെ ഫോണുകൾ കിടയ്ക്കരികിലായി വെച്ചുകൊണ്ടാണ് ഉറങ്ങുന്നത്.
അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയായ സ്യൂഡോമോണസ് എരുഗിനോസയുടെ തോത് സമാർട്ട് ഫോണിൽ വളരെ കൂടുതലാണ്. അതിനാൽ ഫോൺ കിടക്കയിൽ വച്ച് ഉറങ്ങുന്നത് അത്യധികം ദോഷമാണ്.
ടോയ്ലറ്റിൽ കാണപ്പെടുന്ന ബോക്ടീരിയയിൽ കൂടുതലാണ് ഒരു സ്മാർട്ഫോണിൽ ഉള്ളതെന്നാണ് പഠനം. സ്മാർട്ട്ഫോൺ ഉപയോഗവും ശുചിത്വ നിലവാരവും പരസ്പര പൂരിതമാകയാൽ ഈ പ്രശ്നം വളരെ ഗൗരവത്തിൽ എടുക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.
എൻഐഎച്ച് നടത്തിയ പഠനത്തിൽ പങ്കെടുത്ത 43 % മെഡിക്കൽ വിദ്യാർഥികളും ശുചിമുറികളിൽ തങ്ങളുടെ മൊബൈല്‍ ഫോണുകൾ ഉപയോഗിക്കുന്നുണ്ട്. അതിൽ 23 % ഉപയോക്താക്കൾ മാത്രമാണ് ദിവസവും തങ്ങളുടെ ഫോണുകൾ അണുവിമുക്തമാക്കുന്നത്. ഈ ബാക്ടീരിയകൾ മൂത്രാശയ അണുബാധയ്ക്കും ദഹനവ്യവസ്ഥയുടെ സങ്കീർണതകൾക്കും കാരണമാകാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു.