വൈക്കം: സ്മാർട്ട്ഫോണ്‍ ചലഞ്ചിൽ പങ്കാളിയായി ചലച്ചിത്ര താരവും നൽത്തകിയുമായ പാരീസ് ലക്ഷ്മി.
നിർധന വിദ്യാർഥികൾക്കു ഓണ്‍ലൈൻ പഠനത്തിനായുള്ള സ്മാർട്ട്ഫോണ്‍ ചലഞ്ചിലാണ് പാരിസ് ലക്ഷ്മിയും ഭർത്താവും കഥകളി നടനുമായ പള്ളിപ്പുറം സുനിലും ചേർന്നു പങ്കാളികളായത്.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്തിന് ഇരുവരും ചേർന്നാണ് സ്മാർട്ട് ഫോണ്‍ നൽകിയത്.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രഞ്ജിത്ത് ഏതാനും ദിവസം മുന്‍പാണ് മൊബൈൽ ചലഞ്ച് ആരംഭിച്ചത്.
ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി കഴിഞ്ഞ ദിവസം മൊബൈൽ ഫോണ്‍ നൽകിയിരുന്നു.
ഇതിനകം നിരവധി സുമനസുകളാണ് മൊബൈൽ ഫോണുകൾ നൽകിയത്. 250 മൊബൈൽ ഫോണുകളാണ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ ഓണ്‍ലൈൻ പഠനത്തിനായി ആവശ്യപ്പെട്ടിട്ടുള്ളതെന്ന് സ്കൂൾ അധികൃതർ അറിയിച്ചതായി കെ.കെ. രഞ്ജിത്ത് പറഞ്ഞു.