സ്മാർട്ട് ഫോണിനെക്കുറിച്ച് കേട്ടുകേൾവി പോലുമില്ലാത്ത കാലത്തെ പെയിന്റിംഗിലും സ്മാർട്ട് ഫോൺ ഇടം നേടി! ഓസ്ട്രിയൻ ചിത്രകാരൻ ഫെർഡിനാൻഡ് ജ്യോർജ് വ്ലാഡ് മുള്ളർ 1860ൽ വരച്ചതെന്നു കരുതുന്ന ചിത്രത്തിലാണ് സ്മാർട്ട് ഫോണിന്റെ സാന്നിധ്യം. മൺപാതയിലൂടെ നടന്നു വരുന്ന കാമുകിയും അവളെ കാത്തിരിക്കുന്ന കാമുകനുമാണ് ചിത്രത്തിലുള്ളത്. ചിത്രത്തിലെ കാമുകി കൈയിലേന്തിയിരിക്കുന്നത് സ്മാർട്ട് ഫോണാണ് എന്നാണ് പുതിയ കണ്ടെത്തൽ.
മ്യൂണിക്കിലെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രം കണ്ട ഗ്ലാസ്ഗോ സ്വദേശി പീറ്റർ റസൽ ആണ് ഈ കണ്ടെത്തൽ നടത്തിയത്. കഴിഞ്ഞ 157 വർഷമായി മറ്റാരും ശ്രദ്ധിക്കാതിരുന്ന കാര്യം തനിക്ക് കണ്ടെത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് റസൽ പറഞ്ഞു.
എന്നാൽ, സംഗതി സ്മാർട്ട് ഫോൺ ഒന്നുമല്ല പുസ്തകമാണെന്നാണ് ചിത്രനിരീക്ഷകരുടെ അഭിപ്രായം. എന്തായാലും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി എന്നു പറഞ്ഞാൽ മതിയല്ലോ…