പനജി: സ്മൃതി ഇറാനിയുടെ മകള്‍ക്കെതിരായ ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്.
സോയിഷ് ഇറാനിയുടെ ഉടമസ്ഥതയിലുള്ള സില്ലി സോള്‍സ് റെസ്റ്റോറന്റ് ആന്‍ഡ് ബാറിന് നിര്‍മ്മാണ ലൈസന്‍സില്ലെന്നു വ്യക്തമാക്കുന്ന വിവരാവകാശ രേഖകള്‍ പുറത്തുവന്നു.
ബാര്‍ പ്രവര്‍ത്തിക്കുന്ന ഗോവയിലെ അസഗാവ് പഞ്ചായത്താണ് വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയത്.
2019 മുതല്‍ സില്ലി സോള്‍സ് എന്ന സ്ഥാപനത്തിന് ഏതെങ്കിലും തരത്തിലുള്ള നിര്‍മ്മാണത്തിന് ലൈസന്‍സ് നല്‍കിയിട്ടില്ലെന്നു പഞ്ചായത്തിന്റെ മറുപടിയില്‍ പറയുന്നു.
മകളുടെ ഉടമസ്ഥതയില്‍ ഇത്തരത്തില്‍ ഒരു ബാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും, ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നുമുള്ള നിലപാടാണ് സ്മൃതി ഇറാനി ആദ്യം മുതല്‍ സ്വീകരിച്ചത്.
എന്നാല്‍ സ്ഥാപനത്തെ പിന്തുണച്ചുകൊണ്ടും, മകള്‍ ഇത്തരമൊരു സ്ഥാപനം തുടങ്ങുന്നതില്‍ അഭിമാനമുണ്ടെന്നും ഇവര്‍ ഇന്‍സ്റ്റഗ്രാമിലടക്കം പങ്കുവച്ച പോസ്റ്റുകള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ചില ഫുഡ് വ്ളോഗറുമാര് ഈ സ്ഥാപനം സന്ദര്‍ശിക്കുമ്പോള്‍ റെസ്റ്റോറന്റിന്റെ ഉടമയായി സോയിഷ് ഇറാനി ഇവിടെ നില്ക്കുന്ന വീഡിയോകളും പുറത്തുവന്നിരുന്നു.