കോ​ട്ട​യ​ത്ത് കോ​ള​ജ് വി​ദ്യാ‍​ർ​ഥി​യെ കാ​ണാ​താ​യ സം​ഭ​വം: മീ​ന​ച്ചി​ലാ​റ്റി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ആ​ത്മ​ഹ​ത്യ​യെ​ന്ന് നി​ഗ​മ​നം

കോ​ട്ട​യം: എ​സ്എം​ഇ കോ​ളേ​ജി​ൽ നി​ന്നും തി​ങ്ക​ളാ​ഴ്ച കാ​ണാ​താ​യ വി​ദ്യാ​ഥി​യു​ടെ മൃ​ത​ദേ​ഹം കു​ട​മാ​ളൂ​ർ പാ​ല​ത്തി​ന് സ​മീ​പം മീ​ന​ച്ചി​ൽ പു​ഴ​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. ഒ​ന്നാം വ​ർ​ഷ എം​എ​ൽ​ടി വി​ദ്യാ​ർ​ഥി അ​ജാ​സ് ഖാ​നാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ലാ​ണ് വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യ​ത്. പ​ന​മ്പാ​ലം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​ട്ടി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് കു​ട​മാ​ളൂ​ർ പു​ഴ​യി​ൽ ഫ​യ​ർ ഫോ​ഴ്സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കും പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നും ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. അ​ജാ​സ് ഖാ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​കാ​മെ​ന്നാ​ണ് സം​ശ​യം. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment