കാഞ്ഞങ്ങാട്: കോവിഡ് വീണ്ടും പിടിമുറുക്കുന്ന കാലത്ത് ഏറ്റവുമധികം ആശങ്കകളും മാനസിക സമ്മര്‍ദവും അനുഭവിക്കുന്ന വിഭാഗങ്ങളിലൊന്നാണ് ഭിന്നശേഷിക്കാര്‍.
അവരുടെ പ്രശ്നങ്ങളില്‍ കൈത്താങ്ങായി നില്ക്കാന് സദാ സേവനസന്നദ്ധരായി നില്‍ക്കുകയാണ് യുവതീയുവാക്കളുടെ ഒരു കൂട്ടായ്മ.
ബാംഗ്ലൂര്‍ ആസ്ഥാനമായ സ്മൈലീസ് ഇന്ത്യ എന്ന എന്‍ജിഒയുടെ ഭാഗമായാണ് ഇവരുടെ പ്രവര്‍ത്തനം.
ഏതെങ്കിലും തരത്തിലുള്ള സഹായങ്ങള്‍ ആവശ്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് 8618803780 എന്ന നമ്പറില്‍ വിളിക്കുകയോ വാട്സ് ആപ് സന്ദേശം അയക്കുകയോ ചെയ്താല്‍ ഇവരുടെ സേവനം ലഭ്യമാകും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല്പതോളം വോളണ്ടിയര്‍മാരാണ് സ്മൈലീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
കൂട്ടായ്മയുടെ കേരള ഘടകമായി പ്രവര്‍ത്തിക്കുന്ന ഹാപ്പി പീപ്പിള്‍ പ്രോജക്ടിന് രൂപം നല്‍കിയത് കാസര്‍ഗോഡ് ജില്ലയിലെ പാണത്തൂര്‍ സ്വദേശിയായ നിധിന് നെടുംകണ്ടത്തിലാണ്.
ബിടെക് കഴിഞ്ഞ് ബംഗളൂരുവില്‍ ജോലിചെയ്തിരുന്ന കാലത്താണ് നിധിന് ഈ കൂട്ടായ്മയുടെ ഭാഗമാകുന്നത്.
വിവിധ പ്രശ്നങ്ങള്‍ നേരിടുന്ന ഭിന്നശേഷിക്കാര്‍ക്ക് ഫോണിലൂടെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതും ബധിരതയുള്ളവര്ക്കുവേണ്ടി ആംഗ്യഭാഷ കൈകാര്യം ചെയ്യുന്ന വോളണ്ടിയര്‍മാരുടെ സഹായത്തോടെ സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതും അന്ധതയുള്ളവര്‍ക്ക് ബിഗ് ബാസ്കറ്റിലൂടെ സാധനങ്ങള്‍ വീട്ടിലെത്തിച്ചുനല്കുന്നതും ഇവരുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്.
നിധിന്റെ നേതൃത്വത്തില്‍ ഹാപ്പി പീപ്പിള്‍ കൂട്ടായ്മയുടെ പേരില്‍ വികസിപ്പിച്ചെടുത്ത സൗജന്യ സോഫ്റ്റ്വേറിന്റെ സഹായത്തോടെ ഹോട്ടല്‍-റസ്റ്ററന്റ് ഉടമകള്‍ക്ക് സാധനങ്ങള്‍ വീടുകളിലെത്തിച്ചു നല്‍കാനുള്ള സംവിധാനവും അഞ്ചുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്റ്റെപ് അപ് എന്ന പേരില്‍ സൗജന്യ ഓണ്‍ലൈന്‍ ഇംഗ്ലീഷ് ക്ലാസുകളും ഇവര്‍ നല്കുന്നു. ഈ രണ്ടു സേവനങ്ങളും ഭിന്നശേഷിക്കാരല്ലാത്തവര്‍ക്കും ലഭ്യമാണ്.
നിധിനു പുറമേ കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള നിധീഷ്, സരിന്, പത്തനംതിട്ടയില്‍ നിന്നുള്ള വിഷ്ണു, വിശാല്‍, കൊച്ചിയില്‍ നിന്നുള്ള ഷേണായ്, തൃശൂരില്‍ നിന്നുള്ള നിഷി, നിവേദ് എന്നിവരാണ് ഹാപ്പി പീപ്പിള്‍ പ്രോജക്ടിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നത്.
8618803780 എന്ന ഹെല്പ്ലൈന് നമ്പറിനോടൊപ്പം https://tinyurl.com/pwd-covid എന്ന ലിങ്കിലൂടെയും ഇവരുടെ സേവനങ്ങള്‍ ലഭ്യമാണ്.