ചിരി മനുഷ്യരുടെ മാത്രം പ്രത്യേകതയാണോ? അല്ലാ എന്ന് തെളിയിക്കുകയാണ് ഇന്തോനേഷ്യയിലെ ബറ്റാം എന്ന സ്ഥലത്തുനിന്നുള്ള ഒരു കുഞ്ഞൻ മഞ്ഞപ്പല്ലി. ഇവിടത്തെ ഒരു ഫോട്ടോഗ്രാഫറുടെ കാമറയിലാണ് ഗെക്കോ ഇനത്തിൽപ്പെട്ട പല്ലിയുടെ ചിരിക്കുന്ന ചിത്രം പതിഞ്ഞത്.
ചൂട് കാലാവസ്ഥയുള്ള സ്ഥലങ്ങളിലെല്ലാം സാധാരണയായി കണ്ടു വരുന്ന പല്ലികളാണ് ഗെക്കോ. കണ്പോളകളില്ലാത്തതിനാൽ ഇവ ഒരിക്കലും കണ്ണടയ്ക്കാറില്ല. ഇരുട്ടിലും കാഴ്ച ശക്തിയുള്ള ഇവയ്ക്ക് പകൽ വെളിച്ചത്തിൽ മനുഷ്യന് കാണാവുന്നതിനേക്കാൾ 350 ഇരട്ടി വ്യക്തമായി കാഴ്ചകൾ കാണാൻ കഴിയും.
എന്തായാലും ചിരിച്ചിരിക്കുന്ന ഈ സുന്ദരൻ പല്ലിയുടെ ചിത്രങ്ങൾ ഇന്റർനെറ്റ് ലോകത്തിന്റെ ഹൃദയം കീഴടക്കിക്കഴിഞ്ഞു.