ഹാന്‍ഡ് ബോള്‍ കളിക്കിറങ്ങിയപ്പോഴും സിനിമ അഭിനയത്തിലേക്ക് ഇറങ്ങിയപ്പോഴും കളിയാക്കിയവരുടെയും വിമര്‍ശിച്ചവരുടെയും എണ്ണത്തിന് പഞ്ഞമുണ്ടായിരുന്നില്ലന്ന് സ്മിനു സിജോ. അവഗണനകള്‍ പലരീതിയില്‍ നേരിട്ടിട്ടുണ്ട്. സ്കൂളില്‍ പഠിക്കുമ്പോള്‍ നല്ല രീതിയില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മുന്‍ഗണനയും എന്നെപോലെ സ്പോര്‍ട്സില്‍ കഴിവുള്ളവര്‍ക്ക് അവഗണനയും നേരിട്ടിട്ടുണ്ട്.
അക്കാലത്ത് പെണ്‍കുട്ടികള്‍ കായികരംഗത്ത് നേട്ടങ്ങള്‍ കൊയ്യുന്നത് ഒന്നും ഒരു വലിയ ശതമാനം ഇഷ്ടപ്പെട്ടിരുന്നില്ല. ഞങ്ങളുടെ ടീം ഒരുപാട് നേട്ടങ്ങള്‍ കൊയ്തപ്പോഴും ഒരിക്കല്‍ പോലും സ്കൂള്‍ സ്റ്റേജില്‍നിന്ന് ഒരു അനുമോദനം തന്നിട്ടില്ല.
മാതാപിതാക്കളെ വിളിച്ച് ഞങ്ങൾ സ്പോര്‍ട്സില്‍ പങ്കെടുക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ ഉപദേശിച്ച അധ്യാപകന്മാര് ഉണ്ട്. പെണ്‍കുട്ടികള്‍ കായിക രംഗത്ത് പോകരുതെന്ന് ചിന്താഗതിയായിരുന്നു ചിലര്‍ക്ക്. അവഗണനയെല്ലാം താണ്ടി ഇന്നിവിടെ എത്താന്‍ ആയതില്‍ സന്തോഷമുണ്ട്.