ആ ചിത്രങ്ങള്‍ തെറ്റാണ്! സ്മിത്ത് കോഹ്‌ലിയെ കളിയാക്കിയെന്ന പ്രചരണത്തെ പൊളിച്ചടുക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ, എല്ലാം വരുത്തിവച്ചത് ഹാന്‍ഡ്‌കോമ്പിന്റെ കൈ!

ssss.jpg.pagespeed.ce

ഇന്ത്യ- ഓസ്‌ട്രേലിയ ക്രിക്കറ്റ് പരമ്പരകള്‍ എന്നും വിവാദങ്ങളുടേതാകും. ഇപ്പോള്‍ നടക്കുന്ന പരമ്പരയിലും കാര്യങ്ങള്‍ക്ക് മാറ്റമില്ല. റാഞ്ചി ടെസ്റ്റിലാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ പരിക്കിനെ സ്റ്റീവ് സ്മിത്ത് കളിയാക്കിയെന്നായിരുന്നു വിവാദം. എന്നാല്‍, ഇതു തെറ്റാണെന്നു ചിത്രങ്ങള്‍ സഹിതം ക്രിക്കറ്റ് ഓസ്‌ട്രേലിയ തെളിയിച്ചിരിക്കുകയാണ്.

കോഹ്‌ലി ആറു റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിക്കറ്റ് നേട്ടം ആഘോഷിക്കുക മാത്രമാണ് ചെയതതെന്നും കോലിയെ പരിഹസിച്ചിട്ടില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വീറ്റ് ചെയ്തു. തോളില്‍ കൈവെച്ച് നില്‍ക്കുന്ന സ്മിത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ അത് പീറ്റര്‍ ഹാന്‍ഡ്‌കോമ്പിന്റെ കൈയായിരുന്നു. സ്മിത്ത് തോളില്‍ കൈപ്പിടിച്ച് നില്‍ക്കുന്നതു പോലെ ചിത്രം ക്രോപ്പ് ചെയ്‌തെടുത്താണ് ഓസീസ് ക്യാപ്റ്റന്‍ കോലിയെ കളിയാക്കുന്ന രീതിയില്‍ പ്രചരിപ്പിച്ചത്. ഒരു വിവാദത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഓസ്‌ട്രേലിയന്‍ താരങ്ങളിപ്പോള്‍.

Related posts