നിയാസ് മുസ്തഫ
94-ാമത് ഓസ്കർ അവാർഡ് ദാന ചടങ്ങിൽ മികച്ച നടൻ ആയി തെരഞ്ഞെടുത്ത വിൽ സ്്മിത്തിനെതിരേ അച്ചടക്ക നടപടി വരുന്നു.
ഓസ്കർ സംഘാടകരായ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചടങ്ങിന്റെ അവതാരകനും കോമഡി നടനുമായ ക്രിസ് റോക്കിനെ ചടങ്ങിനിടെ വേദിയിലെത്തി മുഖത്തടിച്ച സംഭവം ഞെട്ടലോടെയാണ് സിനിമാ ലോകം കണ്ടത്.
സ്മിത്ത് ചെയ്തത് നീതീകരിക്കാനാവില്ലായെന്ന നിലപാടിലാണ് അക്കാദമിയും.ക്രിസ് റോക്കിനെ മുഖത്തടിച്ചതിനുശേഷം ഓസ്കർ ചടങ്ങിൽനിന്ന് പുറത്തുപോകാൻ സ്മിത്തിനോട് അക്കാദമി ആവശ്യപ്പെട്ടെങ്കിലും അത് അദ്ദേഹം നിരസിച്ചു.
ത്തിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ തീരുമാനിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിൽസ്മിത്തിന്റെ ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തിന്റെ മൊട്ടത്തലയെക്കുറിച്ച് തമാശ രൂപേണ പറഞ്ഞതാണ് സ്മിത്തിനെ പ്രകോപിപ്പിച്ചത്.
അലോപ്പീസിയ രോഗത്തിന്റെ ഫലമായിട്ടാണ് ജാഡ പിങ്കറ്റിന്റെ മുടി കൊഴിഞ്ഞത്. ഭാര്യയെ പ്രാണനെപ്പോലെ സ്നേഹിക്കു ന്ന തനിക്ക് ക്രിസ് റോക്കിന്റെ തമാശ സഹിക്കാനായില്ലായെന്നും അതാണ് അദ്ദേ ഹത്തെ തല്ലാൻ കാരണമെന്നും പിന്നീട് സ്മിത്ത് പറഞ്ഞിരുന്നു.
തന്റെ കരിയറിൽ ആദ്യമായി ഓസ്കർ അവാർഡ് വാങ്ങിയ സ്മിത്ത് സംഭവത്തിൽ ക്ഷമാപണം നടത്തിയെങ്കിലും അക്കാദമിക്ക് തൃപ്തിയായിട്ടില്ല.
ബോർഡ് യോഗം 18ന്
ഏപ്രിൽ 18ന് നടക്കുന്ന അക്കാദമിയുടെ ബോർഡ് യോഗത്തിൽ നടപടിയുണ്ടാകുമെന്നാണ് സൂചന. സസ്പെൻഷൻ, അവാർഡ് തിരിച്ചുവാങ്ങൽ തുടങ്ങിയ പല നടപടികളും ആലോചിക്കുന്നുണ്ട്.
അതേസമയം, മകന്റെ ആദ്യ ഓസ്കറിനെക്കുറിച്ചും വിവാദത്തെക്കുറിച്ചും ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വിൽ സ്മിത്തിന്റെ അമ്മ കരോളിൻ സ്മിത്ത്.
എല്ലാവരോടും വളരെ നല്ല രീതിയിൽ ഒരുപോലെ പെരുമാറുന്ന ഒരാളാണ് സ്മിത്ത്. ഇതാദ്യമായാണ് അവൻ ഇങ്ങനെ പൊട്ടിത്തെറിക്കുന്നത് ഞാൻ കാണുന്നത്.
അവന്റെ ജീവിതത്തിൽ ആദ്യത്തെ സംഭവമാണിത്. ഒരിക്കലും അവനിങ്ങനെയൊന്നും ചെയ്ത് ഞാൻ കണ്ടിട്ടേയില്ല- കരോളിൻ സ്മിത്ത് പറയുന്നു.
എനിക്കറിയാം അവൻ എങ്ങനെയാണ് ജോലി ചെയ്യുന്നതെന്ന്. എന്തുമാത്രം കഠിനാധ്വാനമാണ് അവൻ ചെയ്യുന്നതെന്ന്. മകന്റെ ഈ നേട്ടത്തിനായി കാത്തിരിക്കുകയായിരുന്നെന്നും അമ്മ കൂട്ടിച്ചേർത്തു.