ധാക്ക: ഓസ്ട്രേലിയൻ മുന്‍ നായകന് സ്റ്റീവ് സ്മിത്തിന് പരിക്ക്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന സ്മിത്തിന്റെ കൈമുട്ടിനാണ് പരിക്കേറ്റത്. ഇതോടെ അദ്ദേഹത്തിന് രണ്ട് മത്സരങ്ങൾ നഷ്ടമാകും.
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ രണ്ട് മത്സരങ്ങളിൽ മാത്രമാണ് സ്മിത്തിന് കളിക്കാനായത്. പരിക്കിനെ തുടർന്നു സ്മിത്ത് ഓസ്ട്രേലിയയിലേക്ക് മടങ്ങി. ചികിത്സയ്ക്കുശേഷം സ്മിത്ത് ടീമിനൊപ്പം ചേരുമെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്നതിനിടെയാണ് ബിപിഎല്ലിൽ കളിക്കാൻ സ്മിത്തിന് അവസരം കിട്ടിയത്. കോമില വിക്ടോറിയന്‍സിന്റെ താരമാണ് സ്മിത്ത്.