സിഡ്നി: പന്ത് ചുരണ്ടൽ വിവാദത്തിൽ അകപ്പെട്ട് സസ്പെൻഷൻ കാലാവധി പൂർത്തിയാക്കിയ സ്റ്റീവ് സമ്ത്തിനും ഡേവിഡ് വാർണർക്കും ക്രിക്കറ്റ് ഓസ്ട്രേലിയ കരാർ പുതുക്കി നല്കി.
2019-2020 കോണ്ട്രാക്റ്റ് ലിസ്റ്റിൽ ഇരുവരും ഉൾപ്പെട്ടു. ആഷസ് ടീമിൽ ഇടംപിടിക്കുമെന്ന് കരുതപ്പെടുന്ന ജയിംസ് പാറ്റിൻസണും കരാർ ലഭിച്ചു. ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള ഓസ്ട്രേലിയൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കേയാണ് സ്മിത്തിനും വാർണർക്കും കരാർ നല്‍കിയതെന്നത് ശ്രദ്ധേയമാണ്.
മിച്ചൽ മാർഷ്, മാറ്റ് റെൻഷോ, കുർതിസ് പാറ്റേഴ്സണ്‍ തുടങ്ങിയവർക്ക് കരാർ ലഭിച്ചില്ല. സ്മിത്തും വാർണറും വൈകാതെ ഓസ്ട്രേലിയൻ ടീമിൽ മടങ്ങിയെത്തുമെന്ന് ചുരുക്കം.