നെടുമങ്ങാട്: ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസിൽ കീഴടങ്ങി .കരകുളം മുല്ലശ്ശേരി ആനൂർ മാടവിളവീട്ടിൽ സ്മിത (38 )യെയാണ് ഭർത്താവായ സജീവൻ (47 ) കഴുത്തറുത്തു കൊലപ്പെടുത്തിയത് . ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. മദ്യ ലഹരിയിൽ വീട്ടിലെത്തിയ സജീവൻ ഭാര്യയുമായി വഴക്കിട്ടു. ഇത് പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
ഭാര്യയെ വയറിൽ കത്തി കൊണ്ട് കുത്തിയ ശേഷം കഴുത്തറുത്തു കൊല്ലുകയായിരുന്നുവെന്നു കൃത്യം നടത്തിയ ശേഷം നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതി വെളിപ്പെടുത്തി. സജീവനും ഭാര്യയും തമ്മിൽ സ്ഥിരമായി വഴക്ക് ഉണ്ടാകുമായിരുന്നതായി നാട്ടുകാർ പറയുന്നു .
സംഭവസമയത്ത് ഇവരുടെ മക്കളായ പാർവതി ,ഭദ്ര എന്നിവർ വീട്ടിൽ ഉണ്ടായിരുന്നു. പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയെ ചോദ്യം ചെയ്തു ചെയ്യുകയാണ്. സജീവനെ തെളിവെടുപ്പിനായി കൊണ്ട് പോകുമെന്ന് എസ് ഐ പറഞ്ഞു .സ്മിതയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി .കെട്ടിട നിർമ്മാണ തൊഴിലാളിയാണ് സജീവ് .സ്മിത മെഡിക്കൽ സ്റ്റോർ ജീവനക്കാരിയായിരിന്നു