സിഗരറ്റുമായി പോയ വാഹനത്തിന്റെ ഡ്രൈവർ എറിഞ്ഞു കളഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നും തീ പടർന്ന് വാഹനത്തിലെ സിഗരറ്റ് മുഴുവൻ കത്തി നശിച്ചു. ചൈനയിലെ ഫുജിയാൻ പ്രവശ്യയിലെ ഹാംഗ്സ്ഹു എന്ന സ്ഥലത്താണ് ഏറെ വിചിത്രമായ സംഭവം അരങ്ങേറിയത്.
കടകളിലേക്ക് വിതരണം ചെയ്യുവാൻ കൊണ്ടുപോയ സിഗരറ്റുകളായിരുന്നു ഇത്. യാത്രക്കിടയിൽ വലിച്ചു തീർന്ന സിഗരറ്റിന്റെ കുറ്റി ഡ്രൈവർ എറിഞ്ഞു കളഞ്ഞു. എന്നാൽ ഇത് ചെന്നു വീണതാകട്ടെ വാഹനത്തിന്റെ പുറകിലുന്ന സിഗരറ്റ് കൂടുകളുടെ മുകളിലേക്കും. പിന്നീട് കാറ്റ് അടിച്ച് തീ ആളികത്തുകയുമായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇയാൾ വാഹനം നിർത്തിയപ്പോൾ സമീപമുണ്ടായിരുന്നവർ ഫയർഎക്സിറ്റിംഗൂഷർ ഉപയോഗിച്ച് തീ അണച്ചുവെങ്കിലും സിഗരറ്റ് മുഴുവൻ കത്തി നശിച്ചിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.