ഏങ്ങണ്ടിയൂർ: ആളോഹരി മദ്യപാനത്തിൽ കേരളം ഒന്നാം സ്ഥാനത്തും ലഹരിവസ്തുക്കളുടെ ഉപയോഗത്തിൽ സംസ്ഥാനം മൂന്നാം സ്ഥാനത്തുമാണെന്ന് ജോയിന്റ് എക്സൈസ് കമ്മീഷണർ ഡി. സന്തോഷ് അഭിപ്രായപ്പെട്ടു. മാരകമായ ലഹരി വസ്തുക്കളുടെ ഉപയോഗം പുകവലിയിൽ നിന്ന് ആരംഭിക്കുന്നുവെന്നും രാജ്യത്തിന്റെ മൊത്തം വികസനത്തെ ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുകവലി വിരുദ്ധദിനത്തോടനുബന്ധിച്ച് ഏങ്ങണ്ടിയൂർ എം. ഐ. മിഷൻ ആശുപത്രിയിൽ സംഘടിപ്പിച്ച പുകവലി വികസനത്തിന് ഭീഷണി’ എന്ന വിഷയത്തെകുറിച്ച് പ്രസംഗിക്കുകയായിരുന്നു ജോയിന്റ് കമ്മീഷണർ. ഡയറക്ടർ ഫാ. ഡോ. ഫ്രാൻസീസ് ആലപ്പാട്ട് അധ്യക്ഷനായിരുന്നു. നേഴ്സിംങ്ങ് ഇൻസിറ്റ്യൂട്ട് പ്രിൻസിപ്പൽ സിസ്റ്റർ ചെറുപുഷ്പം, സിസ്റ്റർ ഗ്രേസ് മരിയ, സിസ്റ്റർ മീറ ജയിംസ് എന്നിവർ പ്രസംഗിച്ചു.