പു​ക​വലി പ​ഠ​ന​ശേ​ഷി കു​റ​യ്ക്കും..! വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളി​​​ലെ പു​​​ക​​​യി​​​ല ഉ​​​പ​​​യോ​​​ഗം പ​​​ഠ​​​ന​​​ശേ​​​ഷി കു​​​റ​​​യ്ക്കു​​​ന്ന​​​താ​​​യി പ​​​ഠ​​​നം; ഏഴായിരത്തോളം കുട്ടികളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ

കൊ​​​ച്ചി: വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളി​​​ലെ പു​​​ക​​​യി​​​ല ഉ​​​പ​​​യോ​​​ഗം പ​​​ഠ​​​ന​​​ശേ​​​ഷി കു​​​റ​​​യ്ക്കു​​​ന്ന​​​താ​​​യി പ​​​ഠ​​​നം. എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ ഏ​​​ഴാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ഹൈ​​​സ്കൂൾ, ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ലാ​​​ണു ക​​​ണ്ടെ​​​ത്ത​​​ല്‍.

ശ​​​ക്തി​​​യേ​​​റി​​​യ ല​​​ഹ​​​രി​​​പ​​​ദാ​​​ര്‍​ഥ​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ലേ​​​ക്കു പു​​​ക​​​യി​​​ല ഉ​​​പ​​​യോ​​​ഗം ന​​​യി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ബം​​​ഗ​​​ളൂ​​​രു കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ന്‍റ​​​ല്‍ ഹെ​​​ല്‍​ത്ത് ആ​​​ന്‍​ഡ് ന്യൂ​​​റോ സ​​​യ​​​ന്‍​സ് (നിം​​​ഹാ​​​ന്‍​സ്) ന​​​ട​​​ത്തി​​​യ പ​​​ഠ​​​ന​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

നാ​​​ഷ​​​ണ​​​ല്‍ ഹെ​​​ല്‍​ത്ത് മി​​​ഷ​​​ന്‍ കേ​​​ര​​​ള ഘ​​​ട​​​കം, സം​​​സ്ഥാ​​​ന ആ​​​രോ​​​ഗ്യ കു​​​ടും​​​ബ​​​ക്ഷേ​​​മ വ​​​കു​​​പ്പ് എ​​​ന്നി​​​വ​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​യി​​​രു​​​ന്നു പ​​​ഠ​​​നം. പു​​​ക​​​യി​​​ല ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​രി​​​ല്‍ 76.3 ശ​​​ത​​​മാ​​​നം പേ​​​രും കു​​​റ​​​ഞ്ഞ​​​ത് ഒ​​​രു വി​​​ഷ​​​യ​​​ത്തി​​​ലെ​​​ങ്കി​​​ലും പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ന്ന​​​വ​​​രാ​​​ണെ​​​ന്നു പ​​​ഠ​​​ന​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു.

പു​​​ക​​​യി​​​ല ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളി​​​ല്‍ മ​​​ദ്യ​​​വും മ​​​റ്റു ല​​​ഹ​​​രി​​​പ​​​ദാ​​​ര്‍​ഥ​​​ങ്ങ​​​ളും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ നി​​​ര​​​ക്കും വ​​​ള​​​രെ കൂ​​​ടു​​​ത​​​ലാ​​​ണ്.പു​​​ക​​​യി​​​ല ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളി​​​ല്‍ മ​​​ദ്യം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​ര്‍ 67.8 ശ​​​ത​​​മാ​​​ന​​​വും പു​​​ക​​​യി​​​ല ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ത്ത​​​വ​​​രി​​​ല്‍ ഇ​​​ത് 11 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ്.

ല​​​ഹ​​​രി​​​പ​​​ദാ​​​ര്‍​ഥ​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ലും പു​​​ക​​​യി​​​ല ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍ മു​​​ന്നി​​​ലാ​​​ണ്. ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ലും ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യി​​​ലും ന​​​ട​​​ത്തി​​​യ മു​​​ന്‍ പ​​​ഠ​​​ന​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ചു കൗ​​​മാ​​​ര​​​ക്കാ​​​രാ​​​യ ഹൈ​​​സ്കൂ​​​ള്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളി​​​ല്‍ പു​​​ക​​​യി​​​ല ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ന്‍റെ തോ​​​ത് കു​​​റ​​​യു​​​ന്ന പ്ര​​​വ​​​ണ​​​ത പ​​​ഠ​​​ന​​​ത്തി​​​ല്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​യി​​​ട്ടു​​​ണ്ട്.

Related posts