അമേത്തി: കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വോട്ടെടുപ്പിലൂടെ അമേത്തിയിലെ ജനങ്ങൾ യാത്രയയ്പ്പ് നൽകുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അഞ്ച് വർഷത്തിലൊരിക്കൽ നാമനിർദേശ പത്രിക സമർപ്പിക്കാനാണ് രാഹുൽ അമേത്തിയിൽ വരുന്നത്. നാമനിർദേശ പത്രിക അതാതു വ്യക്തി തന്നെ സമർപ്പിക്കണമെന്ന് ചട്ടമില്ലായിരുന്നെങ്കിൽ രാഹുൽ അമേത്തിയിലേക്ക് വരില്ലായിരുന്നുവെന്നും അവർ പറഞ്ഞു.
കഴിഞ്ഞ 15 വർഷമായി രാഹുൽ അമേത്തിയുടെ വികസനത്തിനായി എംപി ഫണ്ട് ഉപയോഗിച്ചിട്ടില്ല. ഈ രാഹുലിന് ജനങ്ങൾ യാത്രയയ്പ്പ് നൽകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.
മോദി സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നുണ്ട്. അതിനാലാണ് രണ്ട് ലക്ഷ്യം ശൗചാലയങ്ങൾ നിർമിച്ചത്. ഒരു ലക്ഷം ഗ്യാസ് കണക്ഷനുകൾ നൽകിയതെന്നും സ്മൃതി കൂട്ടിച്ചേർത്തു. അമേത്തിയിൽ രാഹുലിനെതിരെയാണ് സ്മൃതി ജനവിധി തേടുന്നത്.