മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ അയർലൻഡിനെതിരേയുള്ള ഏകദിന പരന്പരയിൽ സ്മൃതി മന്ദാന ക്യാപ്റ്റനാകും.ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന് വിശ്രമം അനുവദിച്ചതോടെയാണ് സ്മൃതി ക്യാപ്റ്റനാകുന്നത്.
ഹർമൻപ്രീതിനൊപ്പം ബൗളർ രേണുക സിംഗിനും വിശ്രമം നൽകി. ദീപ്തി ശർമയാണ് വൈസ് ക്യാപ്റ്റൻ. ഇന്ത്യൻ ടീമിൽ മലയാളി താരം മിന്നു മണിയെ ഉൾപ്പെടുത്തിയിട്ടുണ്ട്.
അയർലൻഡിനെതിരേ മൂന്ന് ഏകദിനങ്ങളുടെ പരന്പരയ്ക്ക് ഈ മാസം പത്തിനു തുടക്കമാകും. 12, 15 തീയതികളിലാണ് അവസാന രണ്ടു മത്സരങ്ങൾ.