ഐസിസിയുടെ 2021ലെ മികച്ച വനിതാ ക്രിക്കറ്റ് താരത്തിനുള്ള പുരസ്കാരം ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്ക്. റേച്ചല്‍ ഹെയ്ഹോ ഫ്ളിന്റിന്റെ പേരില്‍ അറിയപ്പെടുന്ന പുരസ്കാരമാണ് ഇന്ത്യന്‍ ഓപ്പണര്‍ മന്ദാനയ്ക്ക് ലഭിക്കുക.
2021ല്‍ മന്ദാന മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എല്ലാ ഫോര്‍മാറ്റിലുമായി 22 മത്സരങ്ങള്‍ കളിച്ച മന്ദാന 38.86 ശരാശരിയില്‍ 855 റണ്‍സ് അടിച്ചുകൂട്ടി.
ഓസ്ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ മന്ദാന സെഞ്ചുറി നേടിയിരുന്നു. ഈ ടെസ്റ്റിലെ പ്രകടനത്തിലൂടെ മന്ദാന ഒട്ടേറെ റിക്കാര്‍ഡുകളും സ്വന്തമാക്കി.
2021 ൽ ഏകദിനത്തിലും ട്വന്റി-20യിലുമെല്ലാം ഇന്ത്യയുടെ അഭിമാനമുയര്‍ത്തുന്ന പ്രകടനം നടത്താന്‍ താരത്തിന് സാധിച്ചു. മികച്ച ട്വന്റി-20 താരത്തിനുള്ള പട്ടികയിലും മന്ദാന ഇടംപിടിച്ചിരുന്നെങ്കിലും ഇംഗ്ലണ്ട് താരം ടാമി ബീമൗണ്ട് ആണ് അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടത്.
2018ലും മന്ദാന ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള പുരസ്കാരം നേടിയിരുന്നു. ഐസിസിയുടെ ഉയര്‍ന്ന അവാര്‍ഡ് രണ്ടുതവണ നേടുന്ന രണ്ടാമത്ത താരമാണ് മന്ദാന. ഓസ്ട്രേലിയയുടെ എലിസ് പെറി ഈ നേട്ടത്തിലെത്തിയിരുന്നു.