പതിവുപോലെ ഇത്തവണത്തെയും അന്താരാഷ്ട്ര യോഗാദിനം ലോകം മുഴുവന്‍ ആചരിച്ചു. ജനങ്ങളെ യോഗ ചെയ്യാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഇന്ത്യയില്‍ പ്രധാനമന്ത്രിയടക്കമുള്ള നേതാക്കള്‍ യോഗപ്രകടനങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. ലക്‌നൗവില്‍ പ്രധാനമന്ത്രിയും എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദ് ഡല്‍ഹിയിലും യോഗയില്‍ പങ്കെടുത്തപ്പോള്‍ ഹിമാചല്‍ പ്രദേശിലായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ യോഗാഭ്യാസം. യോഗാഭ്യാസം കഴിഞ്ഞ് താന്‍ യോഗ ചെയ്യുന്നതിന്റെ ഒരു ചിത്രം അവര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി. ഒപ്പം ഒരു ചോദ്യവും.
വണ്ണമുള്ളവരുടെ ശരീരം യോഗചെയ്യാന്‍ വഴങ്ങുകയില്ലെന്ന് ആരാണ് പറഞ്ഞത് എന്ന്. സ്മൃതി യോഗ ചെയ്യുന്ന ചിത്രം കണ്ട ആര്‍ക്കും അക്കാര്യത്തില്‍ ഒരു സംശയവുമുണ്ടാകില്ല. എത്ര തടിച്ച ശരീരമുണ്ടെങ്കിലും നിരന്തര പരിശീലനത്തിലൂടെ അനായാസമായി യോഗ ചെയ്യാം എന്ന് ജനപ്രതിനിധി എന്ന നിലയില്‍ തെളിയിക്കാനും അവര്‍ക്കായി. തനിക്കിത് പറ്റില്ലെന്നു പറഞ്ഞു മാറിനില്‍ക്കുന്ന അനേകരെ യോഗയിലേക്ക് അകര്‍ഷിക്കാന്‍ പര്യാപ്തമായിരുന്നു സ്മൃതിയുടെ പോസ്റ്റ്. പിന്നെയുമുണ്ടായി കേന്ദ്രമന്ത്രിയുടെ വക രസകരമായ ചില പോസ്റ്റുകള്‍.
After yoga in the rains, time for some chai pakodas?? pic.twitter.com/8MmKtzwz5I
— Smriti Z Irani (@smritiirani) June 21, 2017
യോഗ ചെയ്യുന്ന ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ ട്വിറ്ററില്‍ സ്മൃതി മറ്റൊരു ചിത്രം പങ്കുവച്ചു. അതും തികച്ചും ജനകീയമായിരുന്നു. യോഗയെക്കുറിച്ചും ഭക്ഷണക്രമീകരണത്തെക്കുറിച്ചുമെല്ലാം വാതോരാതെ പ്രസംഗിച്ചും കേട്ടും കഴിയുമ്പോഴും തികഞ്ഞ ഒരു മനുഷ്യന് തന്റെ ആഗ്രഹങ്ങളെയും ഇഷ്ടങ്ങളെയും മാറ്റിനിര്‍ത്താനാവില്ല എന്ന സത്യമാണ് സ്മൃതി തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ചായയുടെയും പക്കോഡയുടെയും ചിത്രമാണ് സ്മൃതി പോസ്റ്റ് ചെയ്തത്. മഴയിലെ യോഗയ്ക്കു ശേഷം ഇപ്പോഴിതാ ചായയുടെയും പക്കോഡയുടെയും സമയം എന്ന് അടിക്കുറിപ്പുമിട്ടാണ് സ്മൃതി സോഷ്യല്‍ മീഡിയയുടെ താരമായത്.
Honoured to have Gurudev @SriSri ji lead #YogaDay2017 celebrations at Hamirpur in Himachal Pradesh. pic.twitter.com/PnBDgQ6onq
— Smriti Z Irani (@smritiirani) June 21, 2017