അമൃത്സർ: പാകിസ്ഥാൻ ആസ്ഥാനമായുള്ള കള്ളക്കടത്തുകാരുടെ അതിർത്തി കടന്നുള്ള മയക്കുമരുന്ന്, ആയുധക്കടത്ത് ശ്രമം പോലീസ് തകർത്തു.
സംഭവവുമായി ബന്ധപ്പെട്ട് അമൃത്സറിലെ ഗാഗർമാൽ ഗ്രാമത്തിൽ താമസിക്കുന്ന സിമർ മാൻ എന്ന സിമ്രൻജിത് സിംഗ് ആണ് അറസ്റ്റിലായത്.
മയക്കുമരുന്നിന് പുറമെ ഇയാളുടെ പക്കൽ നിന്ന് അഞ്ച് വെടിയുണ്ടകളും അത്യാധുനിക .30-ബോർ ചൈനീസ് പിസ്റ്റളും പോലീസ് കണ്ടെടുത്തു.
പിടിയിലായ പ്രതി, പാക്കിസ്ഥാൻ ആസ്ഥാനമായുള്ള കള്ളക്കടത്തുകാരായ പത്താൻ, അമീർ എന്നിവരുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് ഡയറക്ടർ ജനറൽ പറഞ്ഞു.
അമൃത്സർ കമ്മീഷണറേറ്റിലെ ചെഹാർത്ത പോലീസ് സ്റ്റേഷനിൽ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റാൻസസ് ആക്ട്, ആംസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.