കൊല്ലം: കൊല്ലം എസ്എൻകോളജ് സുവർണജൂബിലി ഫണ്ട് തിരിമറി കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട് ഇന്ന് കൊല്ലം കോടതിയിൽ സമർപ്പിക്കുമെന്നാണ് സൂചന.
കുറ്റപത്രം സമർപ്പിക്കാനുള്ള അനുമതി ക്രൈംബ്രാഞ്ച് ഡയറക്ടർ അന്വേഷണസംഘത്തിന് നൽകിയ സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കോളജിന്റെ സുവർണ ജൂബിലി ആഘോഷിച്ചപ്പോൾ ഓഡിറ്റോറിയവും ലൈബ്രറിയും നിർമിക്കാൻ തീരുമാനിച്ചിരുന്നു.
ഇതിനായി എക്സിബിഷനും പിരിവും നടത്തിയിരുന്നു. ഈ ഫണ്ടിൽ തിരിമറി നടത്തിയെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. കേസ് ആദ്യം ക്രൈംബ്രാഞ്ച് തള്ളിയെങ്കിലും കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് വീണ്ടും അന്വേഷണം ഉണ്ടായത്.