കുഞ്ഞുങ്ങൾ സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് ഡയപ്പറുകൾ. ഇന്നത്തെ ജീവിതസാഹചര്യങ്ങളിൽ അത് ഒഴിച്ചുകൂടാൻ വയ്യാത്തതും. ഡയപ്പറുകൾ ചിലരിലെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. മണിക്കൂറുകളോളം ഒരേ ഡയപ്പർ തന്നെ ഉപയോഗിക്കുന്പോൾ ഇവയിൽ കെട്ടിക്കിടക്കുന്ന മലവും മൂത്രവും കുഞ്ഞിന്റെ ചർമത്തിന് ദോഷകരമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയലേശമില്ല.
ദീർഘനേരം മൂത്രം കുഞ്ഞിന്റെ ചർമവുമായി സന്പർക്കത്തിലായിരിക്കുന്പോൾ അത് ചർമത്തിന്റെ സ്വാഭാവികത നശിപ്പിക്കുന്നു. കൂടാതെ മലത്തിലെ വിവിധങ്ങളായ ബാക്ടീരിയകൾ മൂത്രത്തിലെ യൂറിയയെ അമോണിയയാക്കി മാറ്റുന്നു. ഇത് ചർമത്തിന് ദോഷകരമാണ്. ചെറുകുടലിൽനിന്നും പാൻക്രിയാസിൽനിന്നും ഉത്പാദിപ്പിക്കുന്ന എൻസൈമുകൾ മലത്തിൽ കലരുന്നുണ്ട്. ഇതും ചർമത്തിന് ദോഷകരമാണ്.
ഡയപ്പറുകൾ ഉപയോഗിക്കുകയാണെങ്കിൽത്തന്നെ ഇടയ്ക്കിടയ്ക്ക് മാറ്റേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യങ്ങളിൽ മാത്രം ഇവ ഉപയോഗിക്കുന്നതാണ് അഭികാമ്യം. ഇതുകൂടാതെ കോട്ടണ്‍ നിർമിത ഡയപ്പറുകൾ വിപണിയിൽ ലഭ്യമാണ്. ഇത് ഉപയോഗിച്ചുനോക്കാവുന്നതാണ്.
വിവരങ്ങൾ:
ഡോ. ജയേഷ് പി. സ്കിൻ സ്പെഷലിസ്റ്റ്, മേലേചൊവ്വ,
കണ്ണൂർ ഫോണ്‍: 04972 727828