സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങിയ ‘മാസ’ ജ്യൂസ് പേപ്പർ പായ്ക്കിനുള്ളിൽ നിന്ന് ഒച്ചിനെ കിട്ടിയതായി പരാതി. വനിതാ ദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യാൻ സ്വകാര്യ ബാങ്ക് വാങ്ങിയ പായ്ക്കറ്റിലാണ് ഒച്ചിനെ ലഭിച്ചത്.
ബാങ്ക് ജീവനക്കാരൻ കെ.ജെ. ലിജോ പോലീസിലും നഗരസഭാ ആരോഗ്യ വിഭാഗത്തിലും പരാതി നൽകി. ജ്യൂസ് കുടിച്ച് കൊണ്ടിരിക്കെ, വരാതായപ്പോൾ സ്ട്രോ പുറത്തേക്ക് എടുത്തപ്പോഴാണ് ഒച്ച് പുറത്തു ചാടിയതെന്ന് പരാതിയിൽ പറയുന്നു.