വിനോദ് രഘുവാന്സായിക്ക് ഇപ്പോഴും ഞെട്ടല്‍ മാറുന്നില്ല. ചെറുതൊന്നുമല്ല, എങ്ങനെ പേടിക്കാതിരിക്കും, നല്ല വലുപ്പമുള്ളൊരു പാമ്പിനെ കടിച്ചു മുറിച്ച് കൊന്നിട്ടിരിക്കുകയാണ് കക്ഷി. പക്ഷേ അതൊക്കെ ഉറക്കത്തിലായിരുന്നെന്നുമാത്രം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് അപൂര്‍വ്വസംഭവം. നല്ല ഉറക്കത്തിലായിരുന്നു വിനോദെന്ന 27കാരന്. അപ്പോഴാണ് ഒരു പാമ്പ് കഷ്ടകാലത്തിന് വിനോദിന്റെ കിടക്കയിലൂടെ കയറി വരുന്നത്.
ദേഹത്തുകൂടെ കയറിയ പാമ്പിന് എപ്പോഴോ തോന്നി തുറന്നിരുന്ന വിനോദിന്റെ വായില്‍ ഒന്നു കയറാമെന്ന്. ബോധം വിട്ട് ഉറങ്ങിങ്ങുന്നതിനിടെ വായില്‍ കയറിയ പാമ്പിനെ കടിക്കുകയും പാമ്പിന്റെ തല വിഴുങ്ങുകയും ചെയ്തു. വിനോദിന്റെ മുറിയിലേക്ക് വന്ന അമ്മ യുവാവിന്റെ മുഖത്ത് രക്തം കണ്ടതിനെ തുടര്‍ന്ന് ഉച്ചത്തില്‍ നിലവിളിച്ചപ്പോഴാണ് ഇയാള്‍ ഉറക്കം ഉണര്‍ന്നത്. പാമ്പിന്റെ ശേഷിച്ച ഭാഗം തറയില്‍ കണ്ടപ്പോണാണ് കാര്യം മനസ്സിലായത്. ഉടന്‍ തന്നെ വിഷഹാരിയുടെ അടുത്തെത്തിച്ച് വിനോദിനു മരുന്ന് നല്കി. അതോടെ ഛര്‍ദ്ദിച്ചു. പാമ്പിന്റെ തലവിഴുങ്ങിയ വിവരം മനസിലായത്.
ജോലിയുടെ ക്ഷീണത്തില്‍ വന്നു കിടന്ന ഉടനെ ഉറങ്ങിപ്പോയിരുന്നെന്നു വിനോദ് പറഞ്ഞു. ഒരു പെട്രോള്‍ പമ്പിലെ ജീവനക്കാരനാണ് രഘുവാന്സായി. തുടര്‍ച്ചയായുള്ള ജോലി കഴിഞ്ഞ് ക്ഷീണിതനായ യുവാവ് നല്ല ഉറക്കത്തിലായതിനാല്‍ പാമ്പ് ശരീരത്ത് കയറിയത്തോ പാമ്പിനെ കടിച്ചതോ ഒന്നും അറിഞ്ഞില്ല. ഇനി ഒരിക്കലും ബോധംകെട്ടു ഉറങ്ങില്ലെന്നാണ് ഇയാള്‍ പറയുന്നത്. സംഭവം വാര്‍ത്തയായതോടെ വിനോദിനെ കാണാന്‍ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.