ചാത്തന്നൂര്‍: വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന ഏഴുവയസുകാരിക്ക് പാമ്പ് കടിയേറ്റു.
ഉളിയനാട് കുന്നുംപുറത്ത് വീട്ടില്‍ ബിനുവിന്റെ യും സച്ചുവിന്റെയും മകള്‍ ഭവ്യയ്ക്കാണ് പാമ്പിന്റെ കടിയേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. +
വീടിനോട് ചേര്‍ന്നുളള ഉളിയനാട് ഗവ. ഹൈസ്കൂളിന്റെ കളിസ്ഥലത്തെ പാറ അടുക്കുകള്‍ക്കിടയില്‍ നിന്നിറങ്ങിവന്ന പാമ്പാണ് കുട്ടിയെ കടിച്ചത്.
പാമ്പ് ആദ്യം കുട്ടിയുടെ അനുജത്തി ഭാഗ്യയുടെ കാലില്‍ ചുറ്റുകയും ഭാഗ്യ കാല് കുടഞ്ഞപ്പോള്‍ ഇത് തെറിച്ച് ഭവ്യയുടെ അരികിലേക്ക് വീഴുകയും കുട്ടിയെ കടിക്കുകയും ആയിരുന്നു.
കുട്ടികളുടെ നിലവിളികേട്ട് ഓടിയെത്തിയ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ഭാഗ്യയെ പാരിപ്പളളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.
പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.