കായംകുളം: ജല അഥോറിറ്റി വിതരണം ചെയ്ത കുടിവെള്ളത്തില്‍ നീര്‍ക്കോലി. കായംകുളം കായല്‍വാരത്ത് ബോട്ടു ജെട്ടിക്കു സമീപമുള്ള ഷെഫീക്കിന്റെ വീട്ടിലെ പൈപ്പിലൂടെയാണ് നീര്‍ക്കോലി വെള്ളത്തിനൊപ്പം എത്തിയത്. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം. ബക്കറ്റില്‍ ശേഖരിച്ച വെള്ളത്തില്‍ എന്തോ അനങ്ങുന്നതായി തോന്നിയ വീട്ടമ്മ സൂക്ഷിച്ചു നോക്കിയപ്പോഴാണ് നീര്‍ക്കോലിയെ കണ്ടത്.
പിന്നീട് ജല അഥോറിറ്റി ഓഫീസില്‍ അിറയിച്ചെങ്കിലും ആരും എത്താഞ്ഞതിനെത്തുടര്‍ന്ന് ശേഖരിച്ചവെള്ളം സൂക്ഷിച്ചു വച്ചിരിക്കുകയാണ്. ബോട്ടുജെട്ടി, തോട്ടുമുഖപ്പ് ഭാഗങ്ങളില്‍ പലതവണകളായി കക്കൂസ് മാലിന്യവും ചെമ്മീന്‍ കുഞ്ഞുങ്ങളും ചീഞ്ഞളിഞ്ഞ എലിയുടെ അവശിഷ്ടങ്ങളും എത്തിയിരുന്നു. ജനങ്ങളുടെ പ്രതിഷേധം ശക്തമാകുമ്പോഴേക്കും ജല അഥോറിറ്റി ജീവനക്കാരെത്തി ക്ലോറിനേഷന് നടത്തി മടങ്ങുകയാണ് പതിവ്.