അടിച്ചു പാമ്പായി ഒരു പാമ്പ്! ലഹരി ഉപയോഗിച്ച് ബോധമില്ലാതെ അക്രമവാസന കാട്ടിയ പെരുമ്പാമ്പ് പോലീസിന് തലവേദനയായി; ലഹരി വിമുക്താനാക്കാന്‍ പോലീസ്

snakeഅ​മി​ത​മാ​യി മ​ദ്യ​പി​ച്ചു ബോ​ധ​മി​ല്ലാ​തെ ന​ട​ക്കു​ന്ന​വ​രേ പാ​ന്പ് എന്ന് ന​മ്മു​ടെ നാ​ട്ടി​ൽ വി​ളി​ക്കാ​റു​ണ്ട്.​എ​ന്നാ​ൽ ല​ഹ​രി ഉ​പ​യോ​ഗി​ച്ച് ബോ​ധ​മി​ല്ലാ​തെ ആ​ങ്ങോ​ട്ടും​ ഇ​ങ്ങോ​ട്ടും ഉ​ലാ​ത്തു​ന്ന ഒ​രു പാ​ന്പാ​ണ് ഇ​പ്പോ​ൾ ആ​സ്ട്രേ​ലി​യ​ൻ പോ​ലീ​സി​ന് ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ പാ​ന്പൊ​ന്നു​മ​ല്ല പ്ര​ശ്ന​ക്കാ​ര​ൻ, സാ​ക്ഷാ​ൽ പെ​രും​പാ​ന്പ്.

സി​ഡ്നി​യി​ലെ ഒ​രൂ വ​ന്യ​ജീ​വി വി​ൽ​പ്പ​ന​ക്കാ​ര​ന്‍റെ കൈ​യി​ൽ​നി​ന്ന് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത പാ​ന്പാ​ണ് ല​ഹ​രി ഉ​പ​യോ​ഗം​മൂ​ലം അ​ക്ര​മ​വാ​സ​ന കാ​ട്ടി പോ​ലീ​സി​നെ പേ​ടി​പ്പി​ച്ച​ത്. പാ​ന്പി​ന്‍റെ വി​ചി​ത്ര​സ്വ​ഭാ​വം ക​ണ്ടി​ട്ട് എ​ന്താ​ണ് കാ​ര്യ​മ​മെ​ന്ന് അ​ധികൃ​ത​ർ​ക്കു പി​ടി​കി​ട്ടി​യി​രു​ന്നി​ല്ല. പി​ന്നീ​ട് ന​ട​ന്ന വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​ന്പ് ല​ഹ​രി​വ​സ്തു​ക്ക​ൾ​ക്ക് അ​ടി​മ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

പാ​ന്പ് കൂ​ടു​ത​ൽ ഉന്മേഷ​വാ​നാ​യി കാ​ണ​പ്പെ​ടാ​നാ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ ന​ൽ​കി​യ​തെ​ന്ന അ​തി​നെ വ​ള​ർ​ത്തി​യി​രു​ന്ന​യാ​ൾ പ​റ​യു​ന്നു. വി​പ​ണി​യി​ൽ ഇ​വ വേ​ഗം വി​റ്റു​പോ​കാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. പാ​ന്പി​നെ ല​ഹ​രി വി​മു​ക്താ​നാ​ക്കാ​നു​ള്ള ചി​കി​ത്സ​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related posts