കുട്ടികൾക്ക് കളിക്കാൻ മാതാപിതാക്കൾ പലതരത്തിലുള്ള കളിപ്പാട്ടങ്ങൾ നൽകാറുണ്ട്.അതു ലഭിക്കുന്പോൾ അവർക്ക് ഉണ്ടാകുന്ന സന്തോഷം ചില്ലറയൊന്നുമായിരിക്കില്ല. എന്നാൽ മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തമായി ഓസ്ട്രേലിയയിലെ ക്വീൻസ്ലൻഡ് സ്വദേശി ഒരു വയസുകാരൻ ജെൻസണ് ഹാരിസണ് കളിക്കാനായി കൂടെക്കൂട്ടുന്നത് പാമ്പുകളെയാണ്. അതും ചില്ലറക്കാരായ പാന്പുകളൊന്നും ആയിരിക്കില്ല, പല നീളത്തിലും വലിപ്പത്തിലുമുള്ള ഉശിരൻ കക്ഷികൾ. ചിലപ്പോൾ പാന്പുകൾ മാത്രമായിരിക്കില്ല കളിക്കാൻ കൂടെ കാണുന്നത്. പല തരത്തിലുള്ള ഇഴജന്തുക്കളും കാണും.
പാന്പു പിടുത്തക്കാരായ ടോണി ബ്രൂക്ക് ഹാരിസണ് ദന്പതികളുടെ മകനാണ് ജെൻസണ്. മകനെ തങ്ങൾ നിർബന്ധിച്ചല്ല ഇത്തരത്തിലുള്ള ശീലങ്ങളിലേക്ക് മകനെ കൊണ്ടു വന്നതെന്ന് ഇവർ പറയുന്നു. ജീവജാലങ്ങൾ മൂല്യമുള്ളതാണെന്ന വിശ്വാസം കുട്ടികളിൽ ചെറുപ്പത്തിലേ വളർത്തണമെന്നും ഇവർ പറയുന്നു.