കടിച്ച പാമ്പിനെ തിരിച്ചു കടിച്ച കർഷകനായ എഴുപത് വയസുകാരന് ദാരുണാന്ത്യം. ഗുജറാത്തിലെ മഹിസാഗറിലാണ് സംഭവം. പർവത് ഗാലാ ബാരിയ എന്നാണ് ഇയാളുടെ പേര്. ഇയാൾ ചവച്ച് അരച്ചതിനെ തുടർന്ന് പാമ്പും ചത്തു.
കൃഷി ചെയ്യുന്നതിനിടെയാണ് ഇദ്ദേഹത്തെ പാമ്പ് കടിച്ചത്. ഇതിൽ കോപാകുലനായ കർഷകൻ പാമ്പിനെ എടുത്ത് ചവച്ചരച്ചു. ഉടൻ തന്നെ ബോധരഹിതനായ ഇദ്ദേഹത്തെ മൂന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.