തനിക്കു നേരെ പാഞ്ഞടുത്ത പാമ്പിനെ ചവിട്ടി കൂട്ടി കൈപ്പിടിയിലൊതുക്കി യുവാവ്. വടക്കൻ തായ്ലൻഡിലാണ് സംഭവം. ഒരു പോലീസ് സ്റ്റേഷനിൽ ഇരിക്കുകയായിരുന്നു ഇദ്ദേഹം. സമീപമുള്ള തുറന്നിട്ട വാതിലിലൂടെ പാമ്പ് അകത്തേക്ക് ഇഴഞ്ഞെത്തിയത് ഇദ്ദേഹം ശ്രദ്ധിച്ചില്ല.
പാമ്പ് കടിക്കുവാനായി പത്തി വിരിച്ചു നിന്നപ്പോഴാണ് ഇദ്ദേഹം പാമ്പിനെ കാണുന്നത്. എന്നാൽ പാമ്പിനെ കണ്ട് സംയമനം നഷ്ടപ്പെടാതിരുന്ന ഇയാൾ പാമ്പിനെ ചവിട്ടി കൂട്ടുകയായിരുന്നു. മാത്രമല്ല അനങ്ങാൻ പോലും അനുവദിക്കാതെ ചവിട്ടി പിടിച്ച പാമ്പിനെ ഇദ്ദേഹം കൈകൊണ്ട് എടുത്ത് പോലീസുദ്യോഗസ്ഥരെ വിവരം അറിയിച്ചു.
എന്നാൽ പാമ്പിനെ കണ്ട് ഭയന്ന ഉദ്യോഗസ്ഥൻ അതിനെ പുറത്ത് കൊണ്ടുപോകുവാൻ ഇദ്ദേഹത്തോടെ ആജ്ഞാപിക്കുകയും ചെയ്തു. എന്നാൽ ഇതെല്ലാം തമാശയായി തോന്നിയ യുവാവ് പാമ്പുമായി പുറത്തേക്ക് പോകുകയും ചെയ്തു.
പോലീസ് സ്റ്റേഷനിലെ സിസിടിവി കാമറയിലാണ് ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.