വിഷപ്പാമ്പുകൾ തമ്മിലുള്ള ഉഗ്രപോരാട്ടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഓസ്ട്രേലിയായിലെ വിക്ടോറിയ സ്വദേശിയായ ലീസ് വില്യംസിന്റെ വീടിനു മുന്നിലായിരുന്നു പാന്പുകളുടെ ഏറ്റുമുട്ടൽ അരങ്ങേറിയത്.
ഓസ്ട്രേലിയയിലെ ഉഗ്രവിഷപ്പാന്പുകളായ ഈസ്റ്റേണ്‍ ബ്രൗണ്സ്നേകും ടൈഗർ സ്നേക്കും തമ്മിലായിരുന്നു ഈ പോരാട്ടം. ഏകദേശം 125 സെന്റിമീറ്റർ നീളമുള്ള ബൗണ് സ്നേക്ക് നൂറ് സെന്റിമീറ്റർ നീളമുണ്ടായിരുന്ന ടൈഗർ സ്നേക്കിന്റെ ശരീരത്തിൽ ചുറ്റിക്കിടന്ന് വരിഞ്ഞു മുറുക്കുന്നതാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
ഉടൻ തന്നെ വീട്ടുടമസ്ഥൻ അറിയിച്ചതനുസരിച്ചെത്തിയ പാന്പുപിടുത്തക്കാരനായ ക്രേയ്ഗ് ബെർഗാം എത്തിയപ്പോഴേക്കും ബ്രൗണ്‍ സ്നേക്ക് ടൈഗർ സ്നേക്കിനെ അകത്താക്കിയിരുന്നു.
അതീവ വിഷകാരികളായ ഈ പാന്പുകളുടെ കടിയേറ്റാൽ മരണം ഉറപ്പാണെന്നാണ് ക്രേയ്ഗ് പറയുന്നത്. തുടർന്ന് ഈസ്റ്റേണ്‍ സ്നേക്കിനെ ചാക്കിലാക്കിയ ക്രേയ്ഗ് കാട്ടിൽ കൊണ്ടുപോയി തുറന്നു വിടുകയായിരുന്നു. അപ്പോഴേക്കും ടൈഗർ സ്നേക്കിനെ ഈസ്റ്റ് ബ്രൗണ്‍ സ്നേക് ഛർദ്ദിച്ചിരുന്നു. സോഷ്യൽ മീഡിയായിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.