ബീയർ കാനിനുള്ളിൽ തല കുടുങ്ങിയ പാമ്പിനെ രക്ഷപെടുത്തുന്നതിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു.മെൽബണിലാണ് സംഭവം. കൊടുംവിഷമുള്ള ടൈഗർ സ്നേക് എന്നയിനത്തിൽപെട്ട പാന്പിന്റെ തലയാണ് ബീയർ കുടിക്കാനുള്ള ശ്രമത്തിനിടെ കുടുങ്ങിയത്.
തലകുടുങ്ങി വേദനയിൽ പുളയുന്ന പാന്പിനെ കണ്ട ആളുകൾ അറിയിച്ചതനുസരിച്ചെത്തിയ പാന്പ് പിടുത്തക്കാരനായ സ്റ്റുവർട്ട് ഗട്ട് കാനിന്റെ മറുവശത്ത് തുളയിട്ട് പാന്പിനെ രക്ഷപെടുത്തി. ഏകദേശം ഏഴുമിനിട്ട് നേരത്തെ പരിശ്രമത്തിനു ശേഷമാണ് പരിക്കുകളേൽപ്പിക്കാതെ പാന്പിനെ രക്ഷിക്കാനായത്.
പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ പാന്പ് കടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ബീയർ കാനിലുള്ളത് വെള്ളമാണെന്ന് തെറ്റിദ്ധരിച്ചോ അല്ലെങ്കിൽ അത് മാളമാണെന്നു കരുതിയോ ആകാം പാമ്പ് തലയിട്ടതെന്ന് അദ്ദേഹം പറഞ്ഞു.