മനുഷ്യൻ പാന്പുകളുമായി ഇടപെഴകുന്ന അനവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു പാന്പിന്റെ വീഡിയോയാണ് ശ്രദ്ധ ആകർഷിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ അംഗാര ഷോജി എന്ന പേരിൽ അറിയപ്പെടുന്ന ഇന്തോനേഷ്യൻ വീഡിയോ ക്രിയേറ്ററാണ് ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവച്ചത്.
പാന്പുമായി വീഡിയോ ചെയ്യുന്നതിനിടെ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ യുവാവിന്റെ സ്വകാര്യ ഭാഗത്ത് പാന്പ് കടിച്ചു. പാമ്പ് ഇയാളെ കടിച്ചു പിടിച്ചിരിക്കുന്ന ദൃശ്യങ്ങൾ ആണ് വീഡിയോയിൽ ഉള്ളത്. പാമ്പിന്റെ കടിയിൽ നിന്നും രക്ഷപ്പെടാൻ പാന്പിനെ അയാൾ പിന്നോട്ട് പിടിച്ചു വലിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ പാമ്പ് കടി വിടാത്തതും ദൃശ്യങ്ങളിൽ ഉണ്ട്.
ആദ്യം എഴുന്നേറ്റ് നിന്നുകൊണ്ടായിരുന്നു പാമ്പിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമം ഇയാൾ നടത്തിയിരുന്നത്. എന്നാൽ വീഡിയോയുടെ അവസാനഭാഗത്ത് നിലത്തിരുന്നുകൊണ്ട് അതിനു ശ്രമിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. പ്രകൃതി വിരുദ്ധനാണ് ഇയാൾ ഇഴ ജന്തുക്കളോട് കളിച്ചാൽ ഇതായിരിക്കും അവസ്ഥ എന്നൊക്കെയാണ് വീഡിയോയുടെ താഴെ വരുന്ന കമന്റുകൾ.