ഭാ​ഗ്യം തു​ണ​യാ​യി… ക്ലാ​സ് റൂ​മി​ൽ​വെ​ച്ച് പു​സ്ത​കം എ​ടു​ക്കാ​ൻ ബാ​ഗി​ൽ കൈ​യി​ട്ട​പ്പോ​ൾ ത​ണു​പ്പ്; ബാ​ഗ് പ​രി​ശോ​ധി​ച്ച കു​ട്ടി​ക​ൾ ക​ണ്ട​ത് പാ​മ്പി​നെ; ഞ്ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ചേ​ല​ക്ക​ര​യി​ൽ

ചേ​ല​ക്ക​ര: സ്കൂ​ളി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​യു​ടെ ബാ​ഗി​ൽ നി​ന്ന് മ​ല​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി. പ്ല​സ് വ​ൺ വി​ദ്യാ​ർ​ത്ഥി​നി​യു​ടെ ബാ​ഗി​ലാ​ണ് മ​ല​മ്പാ​മ്പി​നെ ക​ണ്ട​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ സ്കൂ​ളി​ലെ​ത്തി ഒ​ന്നാ​മ​ത്തെ പീ​രി​യ​ഡി​ൽ ബാ​ഗ് തു​റ​ന്ന് പു​സ്ത​കം എ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ കൈ​യി​ൽ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ട്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് ബാ​ഗി​ൽ പാ​മ്പി​നെ ക​ണ്ട​ത്.

സ​ഹ​പാ​ഠി​ക​ൾ ബാ​ഗി​ന്‍റെ സി​ബ് അ​ട​ച്ച് ക്ലാ​സി​നു പു​റ​ത്ത് എ​ത്തി​ച്ച് സ്കൂ​ൾ പ​രി​സ​ര​ത്ത് ജോ​ലി​ക്കെ​ത്തി​യ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ പാ​മ്പി​നെ കൊ​ല്ലു​ക​യാ​യി​രു​ന്നു.

പ​ഴ​യ​ന്നൂ​ർ സ്വ​ദേ​ശി​നി​യാ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ ര​ക്ഷി​താ​ക്ക​ളെ വി​ളി​ച്ച് സം​സാ​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വീ​ട്ടി​ൽ നി​ന്നാ​ണ് പാ​മ്പ് ബാ​ഗി​ൽ ക​യ​റി​യ​ത് എ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്.

പാ​ട​ത്തി​നു സ​മീ​പ​മു​ള്ള വീ​ടി​ന്‍റെ തു​റ​ന്നു​കി​ട​ന്ന ജ​ന​ലി​ലൂ​ടെ വീ​ട്ടി​ന​ക​ത്തു​ക​യ​റി വി​ദ്യാ​ർ​ഥി​നി​യു​ടെ ബാ​ഗി​ൽ പാ​മ്പ് ക​യ​റി​കൂ​ടി​യ​താ​കാ​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment