പല തരത്തിലുള്ള വീഡിയോ ഇന്ന് നമുക്ക് കാണാൻ സാധിക്കും. ദിവസം തോറും നിരവധി വീഡിയോകളാണ് വെെറലാകുന്നത്.
അവയിൽ ചിലത് നമുക്ക് അതിശയം ഉളവാക്കുന്നവയുണ്ട്. അത്തരത്തിൽ വെെറലായൊരു വീഡിയോയുടെ കാര്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.
പാമ്പുകൾ എന്നു കേട്ടാലെ നമുക്ക് പേടി ആകാറുണ്ട്. ബോധം പോയ ഒരു പാമ്പിന് ജീവൻ രക്ഷിക്കാൻ വേണ്ടി സിപിആർ നൽകുന്ന പോലീസുകാരന്റെ വീഡിയോ ആണിപ്പോൾ വെെറലാകുന്നത്.
മധ്യപ്രദേശിലെ നർമദാപുരത്താണ് സംഭവം. ബോധം നഷ്ടപ്പെട്ടു കിടക്കുന്ന പാമ്പിനെ കയ്യിലെടുത്ത് അതിനു കൃത്രിമ ശ്വാസം നൽകി ഇടക്ക് പാമ്പിന്റെ മുഖത്ത് വെള്ളം തളിക്കുന്നതും കാണാൻ സാധിക്കും.
അനുരാഗ് ദ്വാരി എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. കീടനാശിനി കലർന്ന വെള്ളത്തിൽ വീണ് ബോധം പോയ പാമ്പിന് ഒരു പൊലീസ് കോൺസ്റ്റബിൾ സിപിആർ നൽകുന്നു എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
സ്വന്തം ജീവൻ പണയം വെച്ചിട്ട് പാമ്പിന്റെ ജീവൻ രക്ഷിക്കുന്ന പോലീസുകാരനെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.